Last Updated:
തിങ്കള്‍, 8 ജൂണ്‍ 2015 (16:48 IST)
നിവിന്‍ പോളിയുടെ വര്‍ഷമായിരുന്നു 2014. ഈ വര്‍ഷവും അത് ആവര്‍ത്തിക്കുകയാണ്. ആദ്യ ആറുമാസങ്ങള്‍ പിന്നിടുമ്പോള്‍ നിവിന്‍ പോളി തന്നെയാണ് മലയാള സിനിമയുടെ ബോക്സോഫീസില്‍ തരംഗമുണ്ടാക്കുന്നത്.
2015 ആദ്യ ആറുമാസങ്ങളില്‍, ഇതുവരെ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളുടെ എണ്ണം 56 ആണ്. ഈ അമ്പത്താറു സിനിമകളില്‍ 46 എണ്ണവും ബോക്സോഫീസില്‍ ചലനങ്ങളുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. അടിതെറ്റി വീണവയില്‍ സൂപ്പര്‍സ്റ്റാര്‍ സിനിമകളും ന്യൂജനറേഷന്‍ പരീക്ഷണ ചിത്രങ്ങളും ഉണ്ടായിരുന്നു.
കോടികളുടെ പകിട്ടിലെത്തിയ ഇവന്‍ മര്യാദരാമന്‍, ലൈലാ ഓ ലൈലാ തുടങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ ഒരു ചലനവും ഉണ്ടാക്കിയില്ല. നല്ല സിനിമകളായിരുന്നെങ്കിലും നിര്‍ണായകവും ഇവിടെയും കുമ്പസാരവുമൊന്നും ജനശ്രദ്ധ ആകര്‍ഷിച്ചില്ല.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ മറിയം മുക്ക്, രസം, ആട് ഒരു ഭീകരജീവിയാണ്, യു ടു ബ്രൂട്ടസ്, ഷീ ടാക്സി, 100 ഡെയ്സ് ഓഫ് ലവ്, ഒരു സെക്കന്‍റ് ക്ലാസ് യാത്ര, സര്‍ സി പി തുടങ്ങിയ സിനിമളും ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.
ഈ തിരിച്ചടികള്‍ക്കിടയിലും ബോക്സോഫീസില്‍ തലയുയര്‍ത്തി നിന്ന പത്ത് സിനിമകളുണ്ട്. അവ ഏതൊക്കെയെന്നോ? അടുത്ത പേജ് കാണുക.
അടുത്ത പേജില്‍ - കളിയാക്കി നേടിയ വിജയം!