അന്ന് 1500 രൂപ പ്രതിഫലം, ഇന്ന് ഒരു സിനിമയ്ക്ക് വാങ്ങുന്നത് 20 കോടി,വിക്കി കൗശലിന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (09:09 IST)
ആക്ഷന്‍ ഡയറക്ടറായ ഷാം കൗശലിന്റെ മകനാണ് നടന്‍ വിക്കി കൗശല്‍. ഇന്ന് ഷാരൂഖിനൊപ്പം ഡങ്കിയില്‍ വരെ എത്തിനില്‍ക്കുന്ന കരിയര്‍. ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു വിക്കിയുടെ ബാല്യം. കോളനി പോലെ വരുന്ന ഒരിടത്ത് വാടക വീട്ടില്‍ ആയിരുന്നു താന്‍ താമസിച്ചിരുന്നതെന്ന് വിക്കി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തിയ തുടക്കകാലത്ത് 1500 രൂപ ആയിരുന്നു നടന്റെ പ്രതിഫലം. ഇന്ന് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ 20 കോടി രൂപ വരെ നടന്‍ വാങ്ങും.ഡങ്കിയിലെ കുഞ്ഞ് വേഷത്തിന് പോലും 12 കോടി രൂപ നടന്‍ ചോദിച്ചിരുന്നു. നടന്റെ ആസ്തി എത്രയാണെന്ന് അറിയാമോ ?

മസാന്‍ എന്ന സിനിമയിലൂടെയാണ് വിക്കി കരിയര്‍ ആരംഭിച്ചത്. അരങ്ങേറ്റ ചിത്രത്തിനുശേഷം നിരവധി ഹിറ്റുകള്‍ ബോളിവുഡിന് സമ്മാനിക്കാന്‍ നടനായി. നടി കത്രീന കൈഫിനെയാണ് വിക്കി വിവാഹം ചെയ്തത്. നടന്റെ ഒടുവില്‍ റിലീസ് ആയ സാം ബഹദൂര്‍ ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തി 17 ദിവസം കൊണ്ട് 100 കോടി നേടിയിരുന്നു. ഈ സിനിമയില്‍ അഭിനയിക്കാനായി 10 കോടി രൂപ നടന്‍ വാങ്ങിയിരുന്നു. 30 കോടിയാണ് വിക്കിയുടെ ആസ്തി.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :