കെ ആര്‍ അനൂപ്|
Last Modified ശനി, 22 ജനുവരി 2022 (09:03 IST)
മെമ്പര്‍ രമേശനിലെ 'അലരേ നീയെന്നിലെ..' യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഓരോന്നും അങ്ങനെതന്നെയാണ്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ 15 ഗാനങ്ങളുള്ള സിനിമയ്ക്ക് കയ്യടിക്കുകയാണ് കൈലാസ്.എത്ര മനോഹരമായ സിനിമ! ശരിക്കും ഇഷ്ടപ്പെട്ടു എന്നാണ് സിനിമ കണ്ട ശേഷം അദ്ദേഹം പറഞ്ഞത്.
വര്‍ഷങ്ങളോളമായി സംഗീത സംവിധാനരംഗത്ത് കൈലാസ് മോനോന്‍ സജീവമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയും ആദ്യ ഗാനം പുറത്തിറങ്ങിയത്. സ്റ്റാറിങ്ങ് പൗര്‍ണമി എന്ന ചിത്രത്തിന് അദ്ദേഹം ആദ്യമായി സംഗീതം നല്‍കി. ചില കാരണങ്ങളാല്‍ സിനിമ റിലീസ് ആയില്ല. പിന്നീട് നീണ്ട കാത്തിരിപ്പിനൊടുവില്‍ ടോവിനോയുടെ തീവണ്ടി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് അദ്ദേഹം നടത്തി. ജീവാംശമായി ലോകം എന്നും പാടുന്നു.
സ്‌കൂള്‍ പഠനകാലം മുതലേ സംഗീതം കൈലാസ് മേനോന് പ്രിയപ്പെട്ടതാണ്. ആ സമയത്ത് അദ്ദേഹം സംഗീത ആല്‍ബം ഒക്കെ ചെയ്തിട്ടുണ്ട്. പിന്നീട് സംഗീതം പഠിക്കാന്‍ വേണ്ടി ചെന്നൈയില്‍ പോയി. പഠനശേഷം പരസ്യ ചിത്രങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. പത്ത് വര്‍ഷത്തോളം ഈ മേഖലയില്‍ തുടര്‍ന്നു.