100കോടി മുടക്കി 917 കോടി പോക്കറ്റിലാക്കി, ഇനി 'അനിമല്‍ 2',2026ല്‍ ചിത്രീകരണം ആരംഭിക്കും

കെ ആര്‍ അനൂപ്| Last Modified ശനി, 20 ഏപ്രില്‍ 2024 (11:31 IST)
നൂറുകോടി മുടക്കി 917 കോടി പോക്കറ്റിലാക്കിയ കഥയാണ് അനിമല്‍ സിനിമയ്ക്ക് പറയാനുള്ളത്. 2023ല്‍ വന്‍ വിജയം സ്വന്തമാക്കിയ സന്ദീപ് റെഡ്ഡി വാംഗ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍.രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിജയത്തിന് പിന്നാലെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.അല്‍പ്പം കൂടി ഭീകരമായിരിക്കുമെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രീകരണം 2026ല്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളായാണ് സിനിമ റിലീസ് ചെയ്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :