മമ്മൂട്ടിയും മോഹന്‍ലാലും ദിലീപുമില്ലാത്ത ക്രിസ്മസ്!

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കസിന്‍സ്, മിലി
Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (14:42 IST)
മമ്മൂട്ടിയോ മോഹന്‍ലാലോ ദിലീപോ ഇല്ലാത്ത ക്രിസ്മസ് കാലമാണ് ഇത്തവണ മലയാളികള്‍ക്ക്.
ദിലീപിന്‍റെ 'ഇവന്‍ മര്യാദരാമന്‍', മമ്മൂട്ടിയുടെ 'ഫയര്‍മാന്‍', മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് ചിത്രം എന്നിവ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തില്ലെന്ന് ഉറപ്പായി.

ഇവന്‍ മര്യാദരാമനും ഫയര്‍മാനും ക്രിസ്മസിനെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്ത് ക്രിസ്മസിന് ഈ സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുക സാധ്യമല്ല.

ക്രിസ്മസിനായി പ്ലാന്‍ ചെയ്ത മോഹന്‍ലാല്‍ - സത്യന്‍ അന്തിക്കാട് - മഞ്ജു വാര്യര്‍ പ്രൊജക്ട് വിഷു റിലീസായി പ്രദര്‍ശനത്തിനെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. രഞ്ജന്‍ പ്രമോദാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍, മമ്മൂട്ടിയുടെ ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലറാണ്. ആന്‍ഡ്രിയയാണ് ഈ സിനിമയിലെ
നായിക. തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രം മര്യാദ രാമണ്ണയുടെ റീമേക്കാണ് ഇവന്‍ മര്യാദരാമന്‍. ഉദയ്കൃഷ്ണ -
സിബി കെ തോമസാണ് ഈ സിനിമയുടെ തിരക്കഥ.

വൈശാഖ് സംവിധാനം ചെയ്ത കസിന്‍സ്, രാജേഷ് പിള്ളയുടെ മിലി, പ്രിയദര്‍ശന്‍റെ ആമയും മുയലും എന്നിവയാണ് ക്രിസ്മസിനെത്തുമെന്ന് ഉറപ്പായ ചിത്രങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :