മമ്മൂട്ടിക്ക് ഒരു കുഴപ്പമുണ്ട്, സ്വാതന്ത്ര്യം കൂടുംതോറും ദേഷ്യവും കൂടും!

Last Modified ശനി, 29 നവം‌ബര്‍ 2014 (16:45 IST)
നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഒരു കുഴപ്പമുണ്ട്, സ്വാതന്ത്ര്യം കൂടുംതോറും ദേഷ്യവും കൂടും. ഇതാണത്രേ മുന്‍ശുണ്ഠിക്കാരന്‍ എന്ന പട്ടത്തിന് കാരണം. ഇത് വെളിപ്പെടുത്തിയത് വേറെയാരുമല്ല, മമ്മൂട്ടി തന്നെ. പല പുതുമുഖക്കാരും തന്നെ പേടിയായിരുന്നുവെന്ന് പറയാറുണ്ട്. 
 
അഭിനയിക്കാന്‍ തുടക്കത്തില്‍ ഭയങ്കര പേടിയായിരുന്നു. പിന്നെപ്പിന്നെ, അത് മാറി നല്ല അടുപ്പമാകും എന്ന്. മാത്രമല്ല , ഒപ്പമുള്ളവര്‍ ഇവരോടൊക്കെ ആദ്യമേ ഇക്കാര്യം പറയുമായിരുന്നത്രെ. എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്, കുറേ കഴിയുമ്പോള്‍ ഞാനുമായി നല്ല അടുപ്പമാകും എന്ന് ഇവരോട് മറ്റുള്ളവര്‍ ഉപദേശിക്കുമെങ്കില്‍ , ഇവരെന്തിനാ എന്നെ ആദ്യം പേടിക്കുന്നേ ? എന്തായാലും, പിന്നീട് ശരിയാകും എന്നറിയാം, അപ്പോള്‍ പിന്നെ ആദ്യമേ ഫ്രീയായിട്ട് പെരുമാറിക്കൂടെ ?- മമ്മൂട്ടി ചോദിക്കുന്നു. 
 
സ്വന്തം സ്വഭാവത്തെക്കുറിച്ച് അദ്ദേഹം തന്നെ വിലയിരുത്തുന്നത് ഇങ്ങനെ: “ഞാനങ്ങനെ കണ്ണില്‍ച്ചോരയില്ലാത്തവനൊന്നുമല്ല. എല്ലാവരോടും വളരെ തുറന്ന രീതിയിലാണ് ഞാന്‍ പെരുമാറുന്നത്. അതു കൊണ്ട് തന്നെ , തുടക്കം മുതലേ അത്രത്തോളം സ്വാതന്ത്ര്യത്തോടു കൂടി ഇടപെടും. പിന്നെ എന്‍റെയൊരു സ്വഭാവം വച്ച്, സ്വാതന്ത്ര്യം കൂടുംതോറും ദേഷ്യവും കൂടും. അതു മറച്ചു വയ്ക്കാതെ പ്രകടമാക്കും. അതിനെയാണ് പലരും, മുന്‍കോപം, ഭയങ്കര ദേഷ്യം എന്നൊക്കെ പറയുന്നത്. എന്നെ സംബന്ധിച്ച് മനസിലൊന്ന് വച്ച്, പുറമേ വേറൊരു രീതിയില്‍ പെരുമാറാന്‍ അറിയില്ല. മുഖമാണ് മനസിന്‍റെ കണ്ണാടി“. 
 
വാല്‍ക്കഷ്ണം: പാവം ദുല്‍ക്കറിന്റെ അവസ്ഥ എന്തായിരിക്കും! (ഒരു ആരാധകന്റെ ആത്മഗതം).
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :