'24' - ഒരു മാന്ത്രിക സംഖ്യ!

വിക്രം, സൂര്യ, മോഹന്‍ലാല്‍, മമ്മൂട്ടി, നയന്‍താര
Last Modified വെള്ളി, 28 നവം‌ബര്‍ 2014 (15:42 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമിനെ നായകനാക്കി വിക്രം കെ കുമാര്‍ എന്ന സംവിധായകന്‍ ചിത്രീകരണം ആരംഭിച്ച തമിഴ് ചിത്രമാണ് '24'. ഇല്യാന നായികയായ ആ സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലറായിരുന്നു. എന്നാല്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകനും നായകനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് '24' ഉപേക്ഷിച്ചു.

ഇപ്പോള്‍ ഇതേ പ്രൊജക്ട് സൂര്യയെ നായകനാക്കി വീണ്ടും ആരംഭിക്കുകയാണ് വിക്രം കെ കുമാര്‍. ചിത്രത്തിന് '24' എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല. എ ആര്‍ റഹ്‌മാന്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാതറിന്‍ ട്രീസയായിരിക്കും നായിക.

അന്ന് വിക്രമിനെ നായകനാക്കി ആരംഭിച്ച സിനിമയാണെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം കാലികമായ മാറ്റങ്ങള്‍ തിരക്കഥയില്‍ വരുത്തിയിട്ടുണ്ടെന്ന് വിക്രം കെ കുമാര്‍ പറയുന്നു. 'മാസ്' എന്ന സിനിമയ്ക്ക് ശേഷം '24' ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'24' ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നു. 24 എന്ന സംഖ്യ തന്നെയാണ് ചിത്രത്തിന്‍റെ സസ്പെന്‍സ്.

'യാവരും നലം' എന്ന സൂപ്പര്‍നാച്വറല്‍ ത്രില്ലറിലൂടെയാണ് വിക്രം കെ കുമാര്‍ തെന്നിന്ത്യയില്‍ ശ്രദ്ധേയനാകുന്നത്. ഈ സിനിമ തന്നെ 13 ബി എന്ന പേരില്‍ ബോളിവുഡിലും ശ്രദ്ധേയമായി. ഈ വര്‍ഷം 'മനം' എന്ന തെലുങ്ക് ഹിറ്റിലൂടെ മോസ്റ്റ് വാണ്ടഡ് ഡയറക്ടറായി വിക്രം കെ കുമാര്‍ മാറിയിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :