കണ്ണുകളടച്ച്, മുഖത്തോടുമുഖം ചേര്‍ത്ത് പ്രണയപൂര്‍വ്വം അവര്‍ - ദുല്‍ക്കറും മലരും !

Dulquer, Malar, Sai Pallavi, Kali, Samir thahir,  ദുല്‍ക്കര്‍, മലര്‍, സായ് പല്ലവി, കലി, സമീര്‍ താഹിര്‍
Last Modified ബുധന്‍, 3 ഫെബ്രുവരി 2016 (19:45 IST)
മലയാളത്തിന്‍റെ മലര്‍ വീണ്ടും എത്തുകയാണ്. ദുല്‍ക്കര്‍ സല്‍മാന്‍റെ നായികയായി ‘കലി’ എന്ന ചിത്രത്തില്‍. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രണയവും സാഹസികതയും നിറഞ്ഞ ഒരു മനോഹര കഥ പറയുന്നു.

ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കണ്ണുകളടച്ച്, പരസ്പരം മുഖം ചേര്‍ത്ത്, പ്രണയപൂര്‍വം ദുല്‍ക്കറും സായ് പല്ലവിയും നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. സിനിമയുടെ പ്രണയഭാവം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍.

ഹാന്‍‌ഡ്മെയ്ഡ് ഫിലിംസിന്‍റെ ബാനറില്‍ സമീര്‍ താഹിറും ആഷിക് ഉസ്മാനും ഷൈജു ഖാലിദും ചേര്‍ന്നാണ് ‘കലി’ നിര്‍മ്മിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :