ചാര്‍ലി എന്‍റെ അവസാന പടമാണെങ്കില്‍ ആയിക്കോട്ടെ!

Charlie, Dulquer, Parvathy, Martin Prakkat, Mammootty,  ചാര്‍ലി, ദുല്‍ക്കര്‍, പാര്‍വതി, മാര്‍ട്ടിന്‍ പ്രക്കാട്ട്, മമ്മൂട്ടി
Last Modified വ്യാഴം, 28 ജനുവരി 2016 (21:30 IST)
ഓടിനടന്ന് സിനിമ ചെയ്യുന്നയാളല്ല നടി പാര്‍വതി. വര്‍ഷത്തില്‍ കൂടിവന്നാല്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍. ചില വര്‍ഷങ്ങളില്‍ സിനിമയേ ചെയ്യില്ല. നല്ല കഥ, നല്ല കഥാപാത്രം, നല്ല തിരക്കഥ, നല്ല പ്രൊജക്ട് ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഒത്തുവരുമ്പോഴാണ് ആ സിനിമയുടെ ഭാഗമാകാന്‍ പാര്‍വതി തീരുമാനിക്കുന്നത്. എന്ന് നിന്‍റെ മൊയ്തീനായാലും ചാര്‍ലിയായാലും മരിയാനായാലും അങ്ങനെ തന്നെ പാര്‍വതി സെലക്ട് ചെയ്ത ചിത്രങ്ങളാണ്.

എന്നാല്‍ സൂപ്പര്‍താരങ്ങള്‍ പോലും വര്‍ഷത്തില്‍ അഞ്ചും ആറും സിനിമകള്‍ ചെയ്യുമ്പോള്‍ പാര്‍വതി ഇങ്ങനെ വല്ലപ്പോഴും സിനിമ ചെയ്യുന്നത് ആ താരത്തെ ജനങ്ങള്‍ മറന്നുപോകുന്നതിനിടയാക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനുള്ള മറുപടി പാര്‍വതി തന്നെ പറയുന്നു:

“പലരും ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ ചോദിച്ചിട്ടുണ്ട്, ഇങ്ങനെ മാറിനിന്നാല്‍ എല്ലാവരും മറക്കില്ലേ എന്ന്. ഒരുപാട് എക്സ്‌പോസ്ഡ് ആകാന്‍ എനിക്ക് ഇഷ്ടമല്ല. ഉദ്ദേശ്യശുദ്ധിയോടെ ജോലിയെടുക്കുകയാണെങ്കില്‍ നമുക്ക് കിട്ടേണ്ടത് കിട്ടിക്കോളുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒന്നരവര്‍ഷത്തോളം ജോലി ഇല്ലാതെ ഇരുന്നിട്ടുണ്ട്. ആ സമയത്ത് എന്നെ ഇതില്‍ത്തന്നെ പിടിച്ചുനിര്‍ത്തിയത് ആ വിശ്വാസം മാത്രമായിരുന്നു. എനിക്ക് പേടിയില്ലാത്തതുകൊണ്ട് പറയാം, ചാര്‍ലി എന്‍റെ അവസാന പടമാണെങ്കില്‍ ആയിക്കോട്ടെ. ഞാന്‍ വേറെ വല്ല ജോലിയും നോക്കിക്കൊള്ളും. മറക്കപ്പെടുക എന്നുള്ളത് ഒരിക്കലും എന്നെ പേടിപ്പിക്കുന്നില്ല. മറന്നാല്‍ അത്രയും നല്ലത് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :