‘എങ്കേയും എപ്പോതും’ മറക്കാത്തവര്‍ക്കായി ‘ഇവന്‍ വേറെ മാതിരി’ !
WEBDUNIA|
PRO
‘എങ്കേയും എപ്പോതും’ എന്ന തമിഴ് ആക്സിഡന്‍റ് ത്രില്ലര്‍ ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. എം ശരവണന്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ ഒരു വാഹനാപകടം ചിലരുടെ ജീവിതത്തിലുണ്ടാക്കുന്ന ഗതിവ്യതിയാനങ്ങളാണ് പ്രമേയമാക്കിയത്. ആ സിനിമ മെഗാഹിറ്റായിരുന്നു. ഇപ്പോഴിതാ എം ശരവണന്‍റെ രണ്ടാമത്തെ സിനിമ വരികയാണ്.
‘ഇവന്‍ വേറെ മാതിരി’ എന്നാണ് പുതിയ സിനിമയുടെ പേര്. വിക്രം പ്രഭു നായകനാകുന്ന ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നു. സുരഭി നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് യു ടി വി മോഷന്‍ പിക്ചേഴ്സും ലിംഗുസാമിയും ചേര്‍ന്നാണ്. സി സത്യയാണ് സംഗീതം.
ഒരു റൊമാന്‍റിക് ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ് ഇവന്‍ വേറെ മാതിരി. ‘കുംകി’ എന്ന മെഗാഹിറ്റിന് ശേഷം വിക്രം പ്രഭു നായകനാകുന്ന സിനിമയാണിത്. സെപ്റ്റംബറില്‍ ചിത്രം റിലീസാകും.
ചെന്നൈയിലും പോണ്ടിച്ചേരിയിലുമായി ഇവന്‍ വേറെ മാതിരി പൂര്‍ത്തിയാകും.