Last Modified വെള്ളി, 8 ജനുവരി 2016 (20:31 IST)
ബോളിവുഡ് താരറാണി വിദ്യാബാലന്‍റെ ആദ്യത്തെ നായകന്‍ ആകേണ്ടിയിരുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ ആയിരുന്നു. കമല്‍ സംവിധാനം ചെയ്യാനിരുന്ന ‘ചക്രം’ എന്ന സിനിമയില്‍ മോഹന്‍ലാലിന് നായികയായി നിശ്ചയിച്ചത് വിദ്യയെയായിരുന്നു. ചിത്രീകരണം ആരംഭിച്ചെങ്കിലും ആ സിനിമ പാതിവഴിയില്‍ മുടങ്ങി.
(പിന്നീട് ഈ ചിത്രം ഇതേപേരില്‍ ലോഹിതദാസ് സംവിധാനം ചെയ്തു. പൃഥ്വിരാജും മീരാ ജാസ്മിനുമായിരുന്നു ജോഡി). ശേഷം വിദ്യാബാലന്‍ ബോളിവുഡിലേക്ക് പോകുകയും അവിടെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. മലയാള സിനിമയില്‍ പിന്നീട് വിദ്യാബാലനെ കണ്ടതേയില്ല. ആകെ വന്നത് അതിഥിവേഷത്തില്‍, ഉറുമി എന്ന ചിത്രത്തിലാണ്.
ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് വരികയാണ് വിദ്യാബാലന്‍. സംവിധായകന്‍ കമല്‍ തന്നെ. മലയാളത്തിന്‍റെ പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ ജീവിതകഥയാണ് കമല്‍ സിനിമയാക്കാനൊരുങ്ങുന്നത്. മാധവിക്കുട്ടിയായി വിദ്യാബാലന്‍ അഭിനയിക്കുന്നു. ഇതിന്‍റെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍ കമല്‍.
മോഹന്‍ലാലിനെ നായകനാക്കി ഈ വര്‍ഷം ഒരു സിനിമ കമല്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നതാണ്. രജപുത്ര രഞ്ജിത്തിന്‍റെ നിര്‍മ്മാണത്തിലായിരുന്നു ആ പ്രൊജക്ട്. എന്നാല്‍ തന്‍റെ സ്വപ്നപദ്ധതിയായ ‘മാധവിക്കുട്ടി’ ചെയ്യാന്‍ ഏറെ സമയം ആവശ്യമുള്ളതിനാല്‍ മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് ഇപ്പോള്‍ പോകാനാവില്ല എന്ന് കമലിന് മനസിലായി.
അങ്ങനെയാണ് തന്‍റെ പ്രിയശിഷ്യനായ ജി പ്രജിത്തിന് മോഹന്‍ലാല്‍ പ്രൊജക്ട് കൈമാറാന്‍ കമല്‍ തീരുമാനിച്ചത്. ‘ബെന്‍സ് വാസു’ എന്ന മോഹന്‍ലാല്‍ - പ്രജിത്ത് സിനിമ ഈ വര്‍ഷം അവസാനം നടക്കും.
വിദ്യാബാലനെ നായികയാക്കിയുള്ള സിനിമ മലയാളത്തിലെ തന്നെ അവിസ്മരണീയ സിനിമയാക്കാനുള്ള ശ്രമത്തിലാണ് കമല്‍ ഇപ്പോള്‍. എന്തായാലും വിദ്യാബാലന്‍റെ സിനിമ കാരണം ഒരു കമല്‍ച്ചിത്രമാണ് ഈ വര്‍ഷം മോഹന്‍ലാലിന് നഷ്ടമായിരിക്കുന്നത്.