മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം കുറയ്ക്കട്ടെയെന്ന് പറയാന്‍ ധൈര്യമുണ്ടോ? ആര്‍ക്കുമില്ല ധൈര്യം !

Mammootty, Mohanlal, Prithviraj, Nivin Pauly, Dileep, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ദിലീപ്
Last Modified വെള്ളി, 8 ജനുവരി 2016 (19:14 IST)
മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മെഗാസ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതിഫലം കുറയ്ക്കണമെന്ന് പറയാന്‍ നിര്‍മ്മാതാക്കളില്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എന്ന് സംവിധായകന്‍ രാജീവ് രവി. അതിന് ആര്‍ക്കും ധൈര്യമില്ലെന്നും തൊഴിലാളികളുടെ വേതനത്തിന് പകരം മുന്‍‌നിര താരങ്ങളുടെ പ്രതിഫലമാണ് കുറയ്ക്കേണ്ടതെന്നും രാജീവ് രവി തുറന്നടിച്ചു.

നിര്‍മ്മാതാക്കളുടെ സമരം കാരണം രാജീവ് രവി സംവിധാനം ചെയ്യുന്ന ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു. ജോലി ചെയ്യുന്നവന് കൂലി ലഭിക്കണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അതുകൊണ്ടാണ് തൊഴിലാളികളുടെ സമരത്തിനൊപ്പം നില്‍ക്കുന്നതെന്നും രാജീവ് രവി പറയുന്നു.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പലരും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും തന്‍റെ സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ പോലും റദ്ദുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചതെന്നും രാജീവ് രവി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :