Last Modified വെള്ളി, 8 ജനുവരി 2016 (14:52 IST)
ചാര്‍ലി കുതിക്കുകയാണ്. സൂപ്പര്‍ഹിറ്റില്‍ നിന്ന് മെഗാഹിറ്റിലേക്ക്. കോടികളില്‍ നിന്ന് കോടികളിലേക്ക്. കേരളം കടന്ന്, ഇന്ത്യ കടന്ന്, വിദേശരാജ്യങ്ങളിലേക്ക്. യു എ ഇയില്‍ പ്രദര്‍ശനങ്ങളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡിട്ട് മലയാളത്തിന്‍റെ പുതിയ താരവസന്തം ദുല്‍ക്കര്‍ സല്‍മാന്‍.
ക്രിസ്മസ് റിലീസുകളില്‍ ആദ്യം വന്‍ മുന്നേറ്റം നടത്തിയ 2 കണ്‍ട്രീസിനെയും മറികടന്നാണ് ഇപ്പോള്‍ ചാര്‍ലിയുടെ കുതിപ്പ്. മോഹന്‍ലാലിന്‍റെ തൂവാനത്തുമ്പികള്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നീ പത്മരാജന്‍ സിനിമകള്‍ സൃഷ്ടിച്ച ഇംപാക്ടാണ് ചാര്‍ലി സൃഷ്ടിച്ചിരിക്കുന്നത്.
ഈ സിനിമയുടെ വന്‍ കുതിപ്പ് മലയാളത്തിലെ പ്രമുഖ സൂപ്പര്‍താരങ്ങളെയും അങ്കലാപ്പിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാര്‍ലിയെ മറികടക്കുന്ന മുന്നേറ്റമുണ്ടാക്കാനായാണ് അവര്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്.
ചാര്‍ലിയിലൂടെ ദുല്‍ക്കറിന്‍റെ താരമൂല്യം മാത്രമല്ല ഉയര്‍ന്നത്. ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്‍റെയും മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍റെയും ഗ്രാഫും കുത്തനെ ഉയരുകയാണ്. ഉണ്ണിയുടെ തിരക്കഥയ്ക്കായാണ് ഇപ്പോള്‍ നിര്‍മ്മാതാക്കളും സംവിധായകരും കാത്തിരിക്കുന്നത്.