രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങള്‍ - ഫോട്ടോഗ്രാഫര്‍, റോസ് ഗിത്താറിനാല്‍ - ബോക്സോഫീസില്‍ കനത്ത പരാജയങ്ങളായിരുന്നു. അതോടെ രഞ്ജന്‍ സംവിധാനത്തിന് തല്‍ക്കാലം അവധി നല്‍കുകയാണ്. ഇനി വീണ്ടും തിരക്കഥയെഴുത്തിന്‍റെ ലോകത്തേക്ക്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ രചിക്കുന്നത്. മോഹന്‍ലാല്‍ ഈ സിനിമയില്‍ നായകനാകും.
മുമ്പ് അച്ചുവിന്‍റെ അമ്മ, മനസ്സിനക്കരെ എന്നീ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതിയിട്ടുണ്ട്. രണ്ട് സിനിമകളും മെഗാവിജയങ്ങളായിരുന്നു.
സ്നേഹവീട് ആണ് സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച സിനിമ. അതൊരു പരാജയമായിരുന്നു. എന്നാല്‍ കഴിഞ്ഞ സിനിമ, ഒരു ഇന്ത്യന്‍ പ്രണയകഥ, വന്‍ ഹിറ്റായതോടെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.