Last Modified ചൊവ്വ, 2 ജൂണ്‍ 2015 (13:23 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നും തമിഴ് സിനിമ മമ്മൂട്ടിക്ക് സമ്മാനിച്ചിട്ടുണ്ട്. മക്കള്‍ ആട്ചി, ആനന്ദം, കിളിപ്പേച്ച് കേള്‍ക്കവാ, അഴകന്, ദളപതി തുടങ്ങി എത്രയോ മികച്ച ചിത്രങ്ങള്‍. ഇപ്പോഴിതാ തമിഴകം വീണ്ടും മമ്മൂട്ടിയെ വച്ച് ഒരു പരീക്ഷണചിത്രത്തിന് ഒരുങ്ങുന്നു.
ദേശീയപുരസ്കാര ജേതാവായ റാം സംവിധാനം ചെയ്യുന്ന പുതിയ സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മൂന്നാം ലിംഗ വിഭാഗത്തില്‍പ്പെട്ട ആളുമായി പ്രണയത്തിലാകുന്ന ഒരു കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവന് ഷങ്കര്‍ രാജ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബര്‍ മധ്യത്തോടെ ആരംഭിക്കും.
'കത്രത് തമിഴ്’ എന്ന സിനിമയിലൂടെ സംവിധായകനായ റാം കഴിഞ്ഞ വര്‍ഷം ഒരുക്കിയ ‘തങ്ക മീന്കള്’ മൂന്ന് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.