Last Updated:
ശനി, 30 മെയ് 2015 (17:27 IST)
ഫേസ്ബുക്കിലൂടെ നടന്‍ ജയറാമിനെതിരെ നടനും സംവിധായകനുമായ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. സംഭവം വന്‍ വിവാദമായതോടെ താരം കുറിപ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ നടത്തിയ പ്രതികരണത്തിന് വിശദീകരണവുമായി പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ പോസ്റ്റില്‍ ജയറാമിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പുതിയ പോസ്റ്റ് ജയറാമിന്‍റെ പേര് പരാമര്‍ശിച്ചുകൊണ്ട് തന്നെയാണ് ആരംഭിച്ചിരിക്കുന്നത്.
“ജയറാമിന് അഭിനേതാവായ ഒരു മകന്‍ ഉണ്ട് എന്നത് എനിക്ക് അറിയില്ലായിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ സിനിമയുടെ നിര്‍മ്മാതാവാണ്
ജയറാമിന്റെ മകന്റെ കാര്യം എന്നോട്
ആദ്യമായി പറയുന്നത്. ഇതുകൂടാതെ അവന്‍ ചെയ്ത മിമിക്രിയുടെ കുറച്ചു ഭാഗങ്ങള്‍ കാണിക്കുകയും ചെയ്തു.
എന്റെ ചേട്ടനാണ് ജയറാമിനെ സിനിമയില്‍ കൊണ്ടുവരുന്നത് അതിനാല്‍ ജയറാമിന്റെ മകന് യോജിച്ച ഒരു റോളില്‍ അവതരിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നി.
ഇക്കാര്യം നിര്‍മാതാക്കള്‍ ജയറാമിനോട് സംസാരിച്ചു. അപ്പോള്‍ എന്നോട് നേരിട്ട്
വിളിക്കാന്‍ ജയറാം ആവശ്യപ്പെട്ടു. ഞാന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ നിര്‍മാതാക്കളുടെ കാര്യത്തില്‍ ഒക്കെ ആണെന്നും. ഇക്കാര്യം അവനോട്(കാളിദാസന്‍) ചോദിക്കണമെന്നും ജയറാം പറഞ്ഞു. കഥ എന്താണെന്ന് പോലും കേള്‍ക്കാതെയാണ് ഇത്രയും പറഞ്ഞത്.
തുടര്‍ന്ന് മലയാളത്തില്‍ ചെയ്യാനിരുന്ന രണ്ടാമത്തെ ചിത്രമായിരുന്നതിനാല്‍ 2 ദിവസം ഞാന്‍ ക്ഷമയോടെ കാത്തിരുന്നു. എന്നാല്‍ മൂന്നാമത്തെ ദിവസം ഞാന്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ അടുത്ത ഒക്ടോബര്‍ വരെ തിരക്കിലായിരിക്കുമെന്നും പറഞ്ഞു. കഥ കേള്‍ക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍
അവന് പ്രായമായ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നാണ് മറുപടി നല്‍കിയത്.
ഇത് എന്ന അസ്വസ്ഥനാക്കി. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു ചിത്രം വേണ്ട എന്ന് വയ്ക്കാന്‍ മാന്യമായ
രീതികള്‍ ഉണ്ട്. എന്നാല്‍ ഏറ്റവും മോശമായ രീതിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
പിന്നീട് ജയറാമിന്റെ മകന്‍ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതായി അറിഞ്ഞു. എന്റെ പ്രസ്താവന മകന്റെ
അഭിനയ ജീവിതത്തെ ബാധിക്കരുത് വിചാരിച്ചാണ് പിന്‍വലിച്ചത്, അല്ലാതെ ജയറാമിന്റെ ആരധകരെയോ ഫേസ്ബുക്ക് വ്യാജന്മാരെയോ പേടിച്ചല്ല. 1968 മുതല്‍ സിനിമയിലുള്ള കുടുംബമാണ് എന്റേത് ഞാന്‍ ഭയപ്പെടാന്‍ മാത്രം വലിയ മാഫിയ ഡോണ്‍ ഒന്നുമല്ല ജയറാം. എനിക്ക് ജയറാമിനെപ്പറ്റി
അനുഭവപ്പെട്ട കാര്യങ്ങളാണ്
ഞാന്‍ എഴുതിയത്.
യുടുബില്‍ ജയറാമിന്റെ മകന്‍ ചില തമിഴ് നടന്‍മാരെ അനുകരിക്കുന്നത് മാത്രമെ ഞാന്‍ കണ്ടിട്ടുള്ളു. അദ്ദേഹത്തിന്റെ മകനുമായി എനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹം മികച്ചൊരു നടനാകട്ടെ എന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാൽ ജയറാമിന്റെ കാര്യം അങ്ങനെയല്ല. പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്...........
.