ഫഹദ് ഫാസില്‍ ഒന്നാമന്‍, മമ്മൂട്ടിയും പൃഥ്വിയും ദിലീപും ഒപ്പത്തിനൊപ്പം!

WEBDUNIA|
PRO
ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്ന് മാസങ്ങള്‍ മാത്രം. 2013ന്‍റെ ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. 117 സിനിമകള്‍ റിലീസാ‍യപ്പോള്‍ 26 സിനിമകളാണ് മികച്ച വിജയം നേടിയത്. വലിയ പ്രതീക്ഷയോടെ വന്ന 16 സിനിമകള്‍ നിലം‌പരിശായി. എന്നാല്‍ സാറ്റലൈറ്റ് റൈറ്റ് തുക തട്ടുക എന്ന ലക്‍ഷ്യത്തോടെ പടച്ചുവിടുന്ന ചവര്‍ സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നു തരിപ്പണമാകുന്നതിനും ഈ വര്‍ഷം സാക്‍ഷ്യം വഹിച്ചു.

ഈ ഒമ്പത് മാസങ്ങളില്‍ വ്യത്യസ്തമായ സിനിമകള്‍ പരീക്ഷിച്ച് മികച്ച വിജയങ്ങള്‍ കൊയ്തത് ഫഹദ് ഫാസിലാണ്. ഫഹദ് അഭിനയിച്ച ആറ് സിനിമകള്‍ മികച്ച വിജയം നേടി. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മൂന്ന് ഹിറ്റുകള്‍ വീതം സ്വന്തമാക്കി. മോഹന്‍ലാലിന് ഒരു വിജയം മാത്രം. രണ്ട് സിനിമകള്‍ ബോക്സോഫീസില്‍ നിലം‌തൊട്ടില്ല.

ഈ വര്‍ഷം ഗംഭീര വിജയമായ സിനിമകള്‍ ഏതൊക്കെ എന്ന് പരിശോധിക്കാം.

അടുത്ത പേജില്‍ - ഒരു ഇന്ത്യന്‍ പ്രണയകഥ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :