പത്മപ്രിയ സംവിധാനത്തിലേക്ക്‌

പത്മപ്രിയ
PROPRO
‘കാഴ്ച’യിലൂടെ ബ്ലസിയാണ്‌ പത്മപ്രിയയെ സിനിമയിലേക്ക്‌ കൊണ്ടു വന്നതെങ്കിലും ചേരന്‍റെ ‘തവമായി തവമിരുന്തേ’നിലൂടെയാണ്‌ സുന്ദരി തെന്നിന്ത്യയുടെ താരമാകുന്നത്‌.

സംവിധാനവും അഭിനയവും ഒപ്പം കൊണ്ടു പോകുന്ന ചേരന്‍റെ വഴിയെ പത്മപ്രിയ സംവിധാനത്തിലേക്ക്‌ കടക്കുന്നു. പൂജഭട്ടിന്‍റേയും രേവതിയുടേയും ചുവടുപിടിച്ച് അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക്‌ തിരിയാനാണ്‌ പത്മപ്രിയയുടെ നീക്കമത്രേ.

മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഉദ്യോഗസ്ഥയായിരുന്ന സുന്ദരിക്ക്‌ അഭിനയത്തെകൂടാതെ എഴുത്തിലും വായനയിലും നല്ല കമ്പമാണ്‌. കേരളത്തിലെ രാജ്യാന്തരമേളയിലടക്കം പത്മപ്രിയ സ്ഥിരം സാന്നിധ്യവുമാണ്‌.

ഗോപിചെട്ടിപാളയത്തില്‍ ചേരന്‍റെ ‘പൊക്കിഷ’ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പത്മപ്രിയ ഇടവേളകളില്‍ സംവിധാനസഹായിയായും പ്രവര്‍ത്തിക്കുന്നുണ്ടത്രേ. സ്വന്തം സീനുകള്‍ ചിത്രീകരിക്കാനില്ലെങ്കില്‍ പോലും അതിരാവിലെ സെറ്റില്‍ ഹാജരായി എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്താന്‍ സുന്ദരി ശ്രമിക്കുന്നുണ്ടെന്നാണ്‌ വാര്‍ത്തകള്‍.

‘തവമായി തവമിരുന്തേ’നില്‍ അഭിനയിക്കുമ്പോള്‍ സംവിധാന സഹായിയായി പത്മപ്രിയ പ്രവര്‍ത്തിച്ചിരുന്നു. കമലിന്‍റെ അടുത്ത ചിത്രമായ ‘മര്‍മ്മയോഗി’യില്‍ പത്മപ്രിയ നായികയാവാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്‌.

WEBDUNIA|
ചരിത്ര സിനിമയായ ‘മര്‍മ്മയോഗി’യുടെ സെറ്റില്‍ ആദ്യാവസാനം ചെലവഴിച്ചു കഴിഞ്ഞാല്‍ സമ്പൂര്‍ണ്ണ സംവിധായികയായി പത്മപ്രിയ മാറും എന്നാണ്‌ അണിയറ സംസാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :