അയിഷ താക്കിയ എന്ന ബോളിവുഡ് സ്വപ്ന സുന്ദരി കൂടുതല്‍ കാലം ഡേറ്റിംഗ് തുടരാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മറ്റൊന്നുമല്ല, ഡേറ്റിംഗിന് അവധി നല്‍കി സുഖ സുന്ദരമായൊരു വിവാഹ ജീവിതം തുടങ്ങാനുള്ള ആലോചനയിലാണ് അവര്‍.
കാമുകന്‍ ഫര്‍ഹന്‍ അസ്മിയും അയിഷയും തമ്മിലുള്ള ഡേറ്റിംഗിന് മൂന്ന് വര്‍ഷം പിന്നോട്ടുള്ള നീളമാണുള്ളത്. ഇതിനോടകം പരസ്പരം മനസ്സിലാക്കി കഴിഞ്ഞ ഇവര്‍ ഇനി ചുറ്റിക്കളി മതിയാക്കി കുടുംബം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.
ബോളിവുഡ് ജോടികളുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നാണ് സൂചന. വിവാഹ വാര്‍ത്ത ഇരുവരും സമ്മതിക്കുകയും ചെയ്തു.
വിവാഹം ഉടനെ നടക്കുമെന്നും മാസവും തീയതിയുമൊക്കെ അടുത്ത് തന്നെ പരസ്യപ്പെടുത്തുമെന്നുമായിരുന്നു അയിഷ വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍, ഫര്‍ഹന്‍ ഇക്കാര്യത്തില്‍ കുറെ കൂടി വ്യക്തത വരുത്തി. അയിഷയും താനുമായുള്ള വിവാഹം തീരുമാനിച്ചു എന്നും ഈ വര്‍ഷം അവസാനമോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ വിവാഹം നടക്കുമെന്നുമാണ് ഫര്‍ഹന്‍ പറഞ്ഞത്.
അയിഷ പുതിയ കരാറുകളില്‍ ഏര്‍പ്പെടാത്തതിനും കാരണം വിവാഹമല്ല എന്ന് ഫര്‍ഹന്‍ പറയുന്നു. അയിഷയ്ക്ക് ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കാത്തതാണ് പുതിയ കരാറില്‍ ഏര്‍പ്പെടാത്തത്, അയിഷ വീട്ടമ്മയായി ഒതുങ്ങുമെന്നതിന്‍റെ സൂചനയല്ല, ഫര്‍ഹന്‍ പറഞ്ഞു.
PRATHAPA CHANDRAN|
ജഗ്‌മോഹന്‍ മുന്ദ്രയുടെ സെക്സ് കോമഡിയായ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ ല്‍ നിന്ന് അയിഷ പിന്‍മാറിയത് വാര്‍ത്തയായിരുന്നു. ഗോവിന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.