ന്യൂസിലൻഡിൽ കാക്കയുണ്ടോ, അതോ കേരളത്തില്‍ നിന്ന് കൊണ്ട് പോയോ?; നടൻ ജയറാമിന്റെ പിതൃതർപ്പണ ഫോട്ടോക്ക് പൊങ്കാല

നടൻ ജയറാമിന്റെ പിതൃതർപ്പണ ഫോട്ടോക്ക് പൊങ്കാല

AISWARYA| Last Modified തിങ്കള്‍, 24 ജൂലൈ 2017 (14:35 IST)
അന്യനാട്ടിലായിട്ടും ചിട്ടകൾക്ക് മുടക്കം വരുത്താതെ പിതൃതർപ്പണം ചെയ്യാൻ സാധിച്ച കാര്യം ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത് ജയറാമിന് പണിയായി. ജയറാമിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെ കളിയാക്കി ഒരുപാട് പേർ ഈ ചിത്രത്തിന് കമന്റടിച്ചിട്ടുണ്ട്. ന്യൂസിലാൻഡിൽ കാക്കയുണ്ടോ എന്നൊക്കെയായിരുന്നു ചിലർക്ക് അറിയേണ്ടത്. ജയറാമിന്റെ വിശ്വാസത്തെ ട്രോൾ ചെയ്യുന്നവരും ഉണ്ട്.

സ്വന്തം പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌ത ഫോട്ടോ ഫെയ്‌സ് ബുക്കിലിട്ടു ലൈക്കിനും കമന്റിനും വേണ്ടി കാത്തിരിക്കുന്നവരാണ് മലയാളീസ് ,ഏത് പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്‌തു,
ഫോട്ടോ ഫേസ്ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങേണ്ട ഗതികേടേ കഷ്ടം തന്നെ മുതലാളീ,
ജീവിച്ചിരിക്കുമ്പോൾ ഒരു പിടി ചോറ് കൊടുക്കാതെ ഇന്ന് കാക്കയെ വിളിച്ചു ചോറ് കൊടുത്തിട്ട് എന്ത് കാര്യം, എന്ന് തുടങ്ങിയ നിരവധി കമന്റുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :