നിങ്ങള്‍ മമ്മൂട്ടിയെയും ജയസൂര്യയെയും മറന്നോളൂ, പക്ഷേ വിക്രമിനെ മറന്നത് ക്രൂരത തന്നെയാണ്!

‘ഐ’ കാണാന്‍ കണ്ണില്ലാത്തതെന്തേ?

Mammootty, Jayasoorya, Vikram, Rajanikanth, Amitabh Bachan, Suresh Gopi, മമ്മൂട്ടി, ജയസൂര്യ, വിക്രം, രജനികാന്ത്, അമിതാഭ് ബച്ചന്‍, സുരേഷ്ഗോപി
ബിജോയ്സ്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (15:01 IST)
‘ലിങ്കേശന്‍’ എന്ന തമിഴ് കഥാപാത്രത്തെ മറന്നോ? ‘ഐ’ എന്ന ഷങ്കര്‍ സിനിമയില്‍ വിക്രം അവതരിപ്പിച്ച കഥാപാത്രം. എങ്ങനെ മറക്കാന്‍ പറ്റും അല്ലേ? ബോഡി ബില്‍ഡറായും വിരൂപനായും മോഡലായുമൊക്കെ വിക്രം നിറഞ്ഞാടിയ കഥാപാത്രം. പ്രേക്ഷകര്‍ മറന്നില്ല. എന്നാല്‍ ദേശീയ അവാര്‍ഡ് ജൂറി മറന്നു!

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിക്രമിനെയോ ഷങ്കറിനെയോ പി സി ശ്രീറാമിനെയോ ഐക്ക് സ്പെഷ്യല്‍ ഇഫക്ട് ചെയ്തവരെയോ മേക്കപ്പ് ചെയ്തവരെയോ വസ്ത്രാലങ്കാരം ചെയ്തവരെയോ ഒന്നും ദേശീയ അവാര്‍ഡ് ജൂറി കണ്ടില്ല. അവര്‍ വിക്രമിനെക്കാളും മികച്ച നടനായി അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തു.

‘പികു’വില്‍ അമിതാഭിന്‍റെ പ്രകടനം ഒന്നാന്തരം തന്നെയാണ്. എന്നാല്‍ ‘അതുക്കുംമേലെ’ തന്നെയായിരുന്നു ഐയിലെ വിക്രമിന്‍റെ പെര്‍ഫോമന്‍സെന്ന് ഏത് കൊച്ചുകുട്ടിയും പറയും.

ഒരു മനുഷ്യന്‍റെ ജീവിതാവസ്ഥകളെ അതിന്‍റെ എല്ലാ തീവ്രതയോടും കൂടി ജീവിച്ചുകാണിച്ചുതരികയായിരുന്നു വിക്രം. വര്‍ഷങ്ങളോളം നീളുന്ന അധ്വാനം. ശരീരഭാരം ക്രമാതീതമായി കുറച്ചും കൂട്ടിയും നടത്തിയ രൂപ വ്യതിയാനങ്ങള്‍. അസാധാരണമായ മേക്കപ്പ് ഇട്ട് മണിക്കൂറുകളോളം അനുഭവിച്ച പ്രയാസങ്ങള്‍. ഈ ത്യാഗമെല്ലാം ഒരു ഗംഭീര സിനിമയ്ക്ക് വേണ്ടിയായിരുന്നു. ആ അധ്വാനമെല്ലാം പ്രേക്ഷകര്‍ കൈയടിച്ച് അംഗീകരിച്ചു. പക്ഷേ അവാര്‍ഡ് ജൂറി കണ്ണടച്ചു.

ഒരു ബിഗ്ബജറ്റ് കൊമേഴ്സ്യല്‍ ചിത്രം ആയതുകൊണ്ടാണോ ‘ഐ’യിലെ പ്രകടനത്തിന് വിക്രമിന് അവാര്‍ഡ് നല്‍കാതിരുന്നത്? അങ്ങനെയെങ്കില്‍ മികച്ച ചിത്രമായി ‘ബാഹുബലി’ എങ്ങനെ വരും? ജയസൂര്യയ്ക്ക് നല്‍കിയതുപോലെ ഒരു പ്രത്യേക പരാമര്‍ശമെങ്കിലും വിക്രമിന്‍റെ അധ്വാനത്തിന് നല്‍കണമായിരുന്നു എന്ന് അഭിപ്രായമുള്ളവര്‍ ഏറെയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :