നയന്‍താരയും പ്രഭുദേവയും പിരിഞ്ഞിട്ട് കാലമെത്രയായി. അതിന് ശേഷം നയന്‍സ് തമിഴില്‍ തന്നെ മൂന്ന് നാല് പടങ്ങള്‍ ചെയ്തു. തന്റെ മുന്‍ കാമുകനായ ചിമ്പുവിനൊപ്പം വരെ അഭിനയിച്ചു. എന്നാല്‍ പുതിയൊരു ഗോസിപ്പ് നയന്‍താരയെ ചുറ്റിപ്പറ്റി പറന്നുകളിക്കുന്നുണ്ട്. നയന്‍സിന്റെ മനസില്‍ പ്രഭുദേവയുണ്ട്, ഇപ്പോഴും!
ചില തമിഴ് - ഇംഗ്ലീഷ് മാധ്യമങ്ങളാണ് നയന്‍താര ഇപ്പോഴും പ്രഭുദേവയെ പ്രണയിക്കുന്നു എന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ‘ഇത് കതിര്‍വേലന്‍ കാതല്‍’ എന്ന പുതിയ സിനിമയുടെ ഒരു പ്രൊമോഷന് വേദിയിലാണ് നയന്‍സിന്റെ ‘പ്രഭുദേവാ പ്രണയം’ വെളിപ്പെട്ടതത്രേ.
ഉദയാനിധി സ്റ്റാലിനാണ് കതിര്‍വേലന്‍ കാതലിലെ നായകന്. പ്രൊമോഷന് വേദിയില്‍ ചിത്രത്തിലെ ഒരു ഗാനം പ്ലേ ചെയ്തപ്പോള്‍ അതിനൊത്ത് ചുവടുവയ്ക്കാമോ എന്ന് കോറിയോഗ്രാഫര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയും വലിയ സ്റ്റെപ്പുകള്‍ വയ്ക്കാന്‍ ‘ഞാന്‍ പ്രഭുദേവയല്ല’ എന്ന് ഉദയാനിധി മൈക്കിലൂടെ വിളിച്ചുപറഞ്ഞു.
അപ്പോഴെന്തു സംഭവിച്ചു? ‘പ്രഭുദേവ’ എന്ന് കേട്ടതും ഉദയാനിധിയുടെ തൊട്ടടുത്തിരുന്ന നയന്‍താര ലജ്ജാവിവശയായത്രേ! നാണം കൊണ്ട് മുഖമാകെ തുടുത്ത് നയന്‍സ് മുഖം കുനിച്ചു എന്നാണ് വിവരം.
എന്തായാലും നയന്‍സിന്റെ ഈ ഒരൊറ്റ എക്സ്പ്രഷന്‍ കൊണ്ട് ഗോസിപ്പുകോളക്കാര് തീരുമാനിച്ചിരിക്കുന്നു - നയന്‍സിന്റെ മനസില്‍ തന്നെയുണ്ട് പ്രഭുദേവ, എങ്ങും പോയിട്ടില്ല!