അജിത് - ഗൌതം മേനോന്‍ പടത്തില്‍ ചിമ്പുവും!

WEBDUNIA|
PRO
ആരംഭത്തിന്‍റെയും വീരത്തിന്‍റെയും മഹാവിജയം കോളിവുഡിന്‍റെ ‘തല’ അജിത് തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു. വീരം നൂറുകോടി ക്ലബില്‍ ഇടം പിടിക്കുമെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കേ അജിത്തിന്‍റെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള വിശേഷങ്ങള്‍ ലഭിക്കുന്നു.

അജിത്തിന്‍റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ഗൌതം വാസുദേവ് മേനോനാണ്. ഫെബ്രുവരിയില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് യുവസൂപ്പര്‍താരം ചിമ്പു(എസ് ടി ആര്‍) ഈ സിനിമയുടെ ഭാഗമാകും.

അജിത്തിന്‍റെ സഹോദരനായാണ് ചിമ്പു ഈ സിനിമയില്‍ അഭിനയിക്കുന്നതതേ. എന്നാല്‍ ഇതൊരു കാമിയോ റോള്‍ ആണെന്നും കേള്‍ക്കുന്നു.

ഗൌതം മേനോന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ചിമ്പു. ഇപ്പോള്‍ ചിമ്പു അഭിനയിച്ചുകൊണ്ടിരിക്കുന്നതും ഗൌതമിന്‍റെ ചിത്രത്തിലാണ്. മാത്രമല്ല, തലയുടെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. എന്തായാലും തലയും ചിമ്പുവും ഒത്തുചേരുമ്പോള്‍ ഒരു മാസ് ഹിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രണ്ട് താരങ്ങളുടെയും ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :