ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ ഒന്നുകാണും!

Dileep, Manju Warrier, 2 Countries, Joe, Shafi, Jayaram, ദിലീപ്, മഞ്ജു വാര്യര്‍, 2 കണ്‍‌ട്രീസ്, ജോ, ഷാഫി, ജയറാം
Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (16:59 IST)
ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ പോരാട്ടത്തിന്. ഇരുവരുടെയും ചിത്രങ്ങള്‍ ക്രിസ്മസിന് പരസ്പരം മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ദിലീപിന്‍റെ ‘2 കണ്‍‌ട്രീസ്’, മഞ്ജു വാര്യരുടെ 'ജോ ആന്‍റ് ദി ബോയ്’ എന്നീ സിനിമകളാണ് ക്രിസ്മസ് കാലത്ത് ഏറ്റുമുട്ടുന്നത്.

ദിലീപും ഷാഫിയും ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 2 കണ്‍‌ട്രീസ്. ഉല്ലാസ് എന്ന തരികിട കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മം‌മ്ത നായികയാകുന്ന സിനിമ നിര്‍മ്മിക്കുന്നത് രജപുത്ര രഞ്ജിത്താണ്. കല്യാണരാമന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ദിലീപും ഷാഫിയും ഒന്നിക്കുമ്പോള്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് റാഫി.

മഞ്ജു വാര്യര്‍ ‘ജോ’ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജോ ആന്‍റ് ദി ബോയ്’ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയായിരിക്കും. ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍ ഒരുക്കിയ റോജിന്‍ തോമസ് ആണ് ജോ ആന്‍റ് ദി ബോയ് സംവിധാനം ചെയ്യുന്നത്. മാസ്റ്റര്‍ സനൂപ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്. കൊടൈക്കനാലാണ് ലൊക്കേഷന്‍.

മഞ്ജു വാര്യരും ദിലീപും നേര്‍ക്കുനേര്‍ മത്സരിക്കുന്ന ഈ ക്രിസ്മസിന് ആര് വിജയം കൊയ്യുമെന്ന് പ്രവചിക്കുക അസാധ്യം. രണ്ടുസിനിമകളും മികച്ചതായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. എന്തായാലും മലയാളികള്‍ക്ക് കൌതുകമുണര്‍ത്തുന്ന ഒന്നുതന്നെയായിരിക്കും മഞ്ജു - ദിലീപ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :