Last Updated:
ചൊവ്വ, 6 മെയ് 2014 (14:53 IST)
സൂപ്പര്‍ കളക്ഷനാണ് ആദ്യനാളുകളില്‍ പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേ സ്വന്തമാക്കിയത്. മികച്ച തിരക്കഥയും പൃഥ്വിരാജിന്‍റെ അസാമാന്യ പ്രകടനവുമാണ് സെവന്‍ത് ഡേ ഹിറ്റാക്കി മാറ്റിയത്.
എന്നാല്‍ ആദ്യവാരം കഴിഞ്ഞപ്പോള്‍ ജനത്തിരക്കില്‍ കുറവുണ്ടായി. കളക്ഷന്‍ കുറഞ്ഞെങ്കിലും ശരാശരിയിലും താഴെ പോയില്ല. മികച്ച ത്രില്ലര്‍ എന്ന മൌത്ത് പബ്ലിസിറ്റി സിനിമയ്ക്ക് വളരെ ഗുണം ചെയ്തു.
ഇതിനൊപ്പം റിലീസായ പോളിടെക്നിക് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ശരാശരി വിജയമാണ്. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മാതാവിന്‍റെ കൈപൊള്ളിക്കില്ല എന്നുറപ്പ്. എന്നാല്‍ വിഷുക്കാലത്ത് വമ്പന്‍ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്യാതെ ഒഴിവുസമയത്ത് റിലീസ് ചെയ്തിരുന്നെങ്കില്‍ ഈ സിനിമ മികച്ച വിജയം കൊയ്യുമായിരുന്നു എന്നാണ് ട്രേഡ് പണ്ഡിറ്റുകള്‍ പറയുന്നത്.
മമ്മൂട്ടിച്ചിത്രത്തിന്‍റെ അവസ്ഥ അറിയേണ്ടേ? അടുത്ത പേജില്‍ വായിക്കൂ.
അടുത്ത പേജില്‍ - ഗ്യാംഗ്സ്റ്റര്‍ എന്ന ദുരന്തം!