ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ പെര്‍ഫോമന്‍സുകള്‍ ഇന്ത്യന്‍ സിനിമാലോകം പലതവണ കൈയടിച്ച് അംഗീകരിച്ചതാണ്. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തില്‍ മോഹന്‍ലാല്‍ രക്തം മരവിക്കുന്ന സ്റ്റണ്ട് രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാലിന്റെ സ്റ്റൈലിഷ് സംഘട്ടനരംഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ‘ജില്ല’യുടെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിച്ചത്. ഇ സി ആര് റോഡിലും ചെന്നൈയിലെ തിരക്കേറിയ മറ്റ് ലൊക്കേഷനുകളിലുമായി മോഹന്‍ലാലിന്റെ ത്രില്ലിംഗ് രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. മധുര അടക്കിവാഴുന്ന ശിവ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ശിവ ചെന്നൈയിലെത്തി പ്രതിയോഗികളെ നേരിടുന്ന രംഗങ്ങളാണ് ചിത്രീകരിക്കുന്നത്.
ഇളയദളപതി വിജയും ഈ സംഘട്ടന രംഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയില്‍ കാജല്‍ അഗര്‍വാള്‍, പൂര്‍ണിമ ഭാഗ്യരാജ്, തമ്പി രാമയ്യ തുടങ്ങിയവരും അഭിനയിക്കുന്നു.
സൂപ്പര്‍ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന ജില്ലയുടെ ഷൂട്ടിംഗ് ഈ മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.