ഐശ്വര്യ റായിയും മഞ്ജു വാര്യരും തമ്മിലെന്താണ് എന്നു ചോദിക്കരുത്. കാരണം സാദൃശ്യങ്ങള്‍ ഏറെയാണ്. ഇരുവരുടെയും തിരിച്ചുവരവുകള്‍ ആഘോഷമാകുന്നതും അതു കൊണ്ട് തന്നെ. മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം മഞ്ജുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുമ്പോള്‍ ലോക സിനിമ തന്നെ ഐശ്വര്യ റായിയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഇരുവരും സൂപ്പര്‍ സ്റ്റാറുകളുടെ ഭാര്യമാരും. മഞ്ജുവും ദിലീപും അതുപോലെ അഭിഷേകും ഐശ്വര്യം, ഈ ദമ്പതിമാര്‍ പാപ്പരാസികളുടെ ഇരയാണെന്നതും ശ്രദ്ധേയമാണ്.