ഐശ്വര്യ റായിയും മഞ്‌ജു വാര്യരും തമ്മിലെന്ത്?

WEBDUNIA|
PRO
PRO
ഐശ്വര്യ റായിയും മഞ്‌ജു വാര്യരും തമ്മിലെന്താണ് എന്നു ചോദിക്കരുത്. കാരണം സാ‍ദൃശ്യങ്ങള്‍ ഏറെയാണ്. ഇരുവരുടെയും തിരിച്ചുവരവുകള്‍ ആഘോഷമാകുന്നതും അതു കൊണ്ട് തന്നെ. മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം മഞ്‌ജുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുമ്പോള്‍ ലോക സിനിമ തന്നെ ഐശ്വര്യ റായിയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഇരുവരും സൂപ്പര്‍ സ്റ്റാറുകളുടെ ഭാര്യമാരും. മഞ്‌ജുവും ദിലീപും അതുപോലെ അഭിഷേകും ഐശ്വര്യയും, ഈ ദമ്പതിമാര്‍ പാപ്പരാസികളുടെ ഇരയാണെന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷേ ഏറ്റവുമധികം ഗോസിപ്പുകള്‍ പരന്നിരിക്കുന്നതും ഇവരെക്കുറിച്ച് തന്നെ. മഞ്‌ജുവിന്റെ തിരിച്ചുവരവാകട്ടെ ഐശ്വര്യ റായിയുടെ ഭര്‍തൃപിതാവ് സാക്ഷാല്‍ ബിഗ് ബിക്കൊപ്പം. എന്തായാലും മഞ്‌ജുവും ഐശ്വര്യയും തിരിച്ചുവരികയാണ്, ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്...


കാനിലെ സൌന്ദര്യ റാണി- അടുത്ത പേജില്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :