‘കുറച്ചെങ്കിലും ബുദ്ധിവേണം, ഇയാളൊരു തലച്ചോറില്ലാത്ത ക്യാപ്റ്റനായി പോയല്ലോ’; സര്‍ഫ്രാസിനെ പരിഹസിച്ച് അക്‍തര്‍

 india vs pakistan , shoaib akhtar , sarfaraz ahmed , team india , world cup , പാകിസ്ഥാന്‍ , സര്‍ഫ്രാസ് അഹമ്മദ് , ചാമ്പ്യന്‍സ് ട്രോഫി , അക്തര്‍
മാഞ്ചസ്‌റ്റര്‍| Last Updated: തിങ്കള്‍, 17 ജൂണ്‍ 2019 (15:24 IST)
ലോകകപ്പില്‍ ഇന്ത്യക്കെതിരെ തോല്‍‌വി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ വിമര്‍ശനം ശക്തമാകുന്നു. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍ എന്നാണ് മുന്‍താരം ഷൊയ്‌ബ് അക്തര്‍ സര്‍ഫ്രാസിനെ പരിഹസിച്ചത്.

സര്‍ഫ്രാസിന് എങ്ങനെ ഇങ്ങനെ ബുദ്ധിയില്ലാതെ പെരുമാറാന്‍ സാധിക്കുന്നു എന്ന മനസിലാകുന്നില്ല. ടോസ് ലഭിച്ചപ്പോള്‍ തന്നെ പാകിസ്ഥാന്‍ പകുതി മത്സരം വിജയിച്ചിരുന്നു. എന്നാല്‍, ക്യാപ്‌റ്റന്‍ നേട്ടം ഇല്ലാതാക്കി.

പാക് ടീമിന് മികച്ച രീതിയില്‍ ചെയ്‌സ് ചെയ്യന്‍ സാധിക്കില്ല എന്ന് എന്തുകൊണ്ട് അദ്ദേഹം മറന്നു പോയി ?. മത്സരം അദ്ദേഹം നശിപ്പിക്കുകയായിരുന്നു. 2017ലെ ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ഇന്ത്യ കാണിച്ച പിഴവ് ഇത്തവണ കാണിച്ചത് പാകിസ്ഥാന്‍ ആണെന്നും അക്തര്‍ പറഞ്ഞു.

വാഗാ അതിര്‍ത്തിയില്‍ നൃത്തം ചെയ്യാന്‍ കാണിച്ച ആവേശം ഹസന്‍ അലിക്ക് എന്തുകൊണ്ടാണ് മൈതാനത്ത് പുറത്തെടുക്കാനാകാത്തതെന്ന് അക്തര്‍ പരിഹസിച്ചു. ഹസന്‍ അലി 2018ല്‍ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തെ നോക്കി ഡാന്‍സ് കളിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ പരാമര്‍ശം.

ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യണമെന്ന പാക് ക്രിക്കറ്റ് ടീം മുന്‍ നായകനും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ നിര്‍ദേശം സര്‍ഫ്രാസ് നിരസിച്ചതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മത്സരത്തിനു തലേന്ന് അഞ്ച് ട്വീറ്റുകളിലൂടെയാണ് ഇമ്രാന്‍ ടീമിന് ആശംസയും ഒപ്പം നിര്‍ദ്ദേശങ്ങളും നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :