ഇന്ന്‌ കടയ്ക്കല്‍ തിരുവാതിര

WEBDUNIA| Last Modified വ്യാഴം, 21 ഫെബ്രുവരി 2013 (11:53 IST)
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെ മഹോത്സവം വ്യാഴാഴ്ച നടക്കും. ഫെബ്രുവരി പതിനാറാം തീയതി കൊടിയേറ്റത്തോടെ ആരംഭിച്ച ഉത്സവം മാര്‍ച്ച്‌ ഒന്നിന്‌ സമാപിക്കും.

തിരുവാതിര ദിവസമായ വ്യാഴാഴ്ച വൈകിട്ട്‌ മൂന്നിന്‌ ഉത്സവഘോഷയാത്ര കൂടാതെ ഓട്ടന്‍ തുള്ളല്‍, ഗാനമേള, ഡാന്‍സ്‌ എന്നിവയുണ്ടായിരിക്കും. മാര്‍ച്ച്‌ ഒന്ന്‌ വരെയുള്ള മറ്റ്‌ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.

മാര്‍ച്ച്‌ ഒന്നാം തീയതി നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി എസ്‌ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :