ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച നിലയില്‍

കൊല്ലം| WEBDUNIA| Last Modified ബുധന്‍, 2 ജനുവരി 2013 (12:01 IST)
PRO
PRO
കൊല്ലത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തേവള്ളിയിലെ ജയകുമാര്‍, ഭാര്യ പ്രസന്ന മക്കളായ ശ്രുതി, സ്വാതി എന്നിവരാണ്‌ മരിച്ചത്‌.

ജയകുമാറും ഭാര്യയും തൂങ്ങി മരിച്ച നിലയിലായിരുന്നു. മക്കളില്‍ ഒരാളുടെ മൃതദേഹം കട്ടിലിലും ഒരാളുടെ മൃതദേഹം നിലത്തുമാണ് കാണപ്പെട്ടത്.

മക്കള്‍ക്ക്‌ വിഷം നല്‍കിയതിന്‌ ശേഷം മാതാപിതാക്കള്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. ബിവറേജസ്‌ കോര്‍പറേഷന്‍ ജീവനക്കാരനാണ്‌ ജയകുമാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :