‘ആനത്തലയോളം’ ഭാഗ്യവുമായി ഫെംഗ്ഷൂയി

WD
ലക്ഷണമൊത്തൊരു ആനയെ കാണുന്നത് പ്രൌഡ ഗംഭീരമായ ഒരു അനുഭവം തന്നെയാണ്. ഫെംഗ്ഷൂയി ‘വിശുദ്ധ ആനകള്‍’ ഭാഗ്യത്തിന്‍റെ വാഹകരാണ്. എല്ലാത്തരം സൌഭാഗ്യങ്ങളുടെയും ചിഹ്നമായിട്ടാണ് ഇതിനെ ഫെംഗ്ഷൂയി വിദഗ്ധര്‍ കണക്കാക്കുന്നത്.

ഭാഗ്യം, ശക്തി, ബുദ്ധി, അധികാരം തുടങ്ങിയ അനുകൂല ഫലങ്ങള്‍ വിശുദ്ധ ആനകള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം. വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും ഈ ഫെംഗ്ഷൂയി ചിഹ്നം വയ്ക്കുന്നത് അനുകൂല ഫലങ്ങള്‍ക്ക് കാരണമാവും.

വീടുകളില്‍ വിശുദ്ധ ആനകളുടെ സാന്നിധ്യം ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തെയും സ്നേഹത്തെയും വര്‍ദ്ധിപ്പിക്കും. ബുദ്ധിശക്തിയും അന്തസ്സും വര്‍ദ്ധിക്കുന്നതിനൊപ്പം വീടിനൊരു സംരക്ഷണം കൂടി ഈ ഫെംഗ്ഷൂചിഹ്നങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം.

ആഗ്രഹങ്ങള്‍ സാധിക്കാനും ഫെംഗ്ഷൂയി ആന സഹായിക്കുമെന്നാണ് വിദഗ്ധമതം. കിടപ്പു മുറികളില്‍ ഫെംഗ്ഷൂയി ആനകളുടെ സാന്നിധ്യം ദമ്പതികള്‍ തമ്മിലുള്ള പരസ്പര ധാരണയെയും സ്നേഹത്തെയും പരിപോഷിപ്പിക്കുന്നു.

നേതൃത്വത്തിന്‍റെയും തലയെടുപ്പിന്‍റെയും ചിഹ്നമാണല്ലോ ആന. അതിനാല്‍തന്നെ, ഓഫീസുകളില്‍ ഇത്തരം ഫെംഗ്ഷൂയി ചിഹ്നം സൂക്ഷിക്കുന്നത് അധികാര സ്ഥാനത്തിനും നേതൃ സ്ഥാനത്തിനും മിഴിവേകുന്നു.

PRATHAPA CHANDRAN|
ലഭിക്കുന്നവര്‍ക്ക് ഐശ്വര്യദായിയായ ഈ ചൈനീസ് വസ്തു വിപണികളില്‍ സുലഭമാണ്. സമ്മാനമായി നല്‍കാനും ഇത് വളരെ അനുയോജ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :