ഫെംഗ്ഷൂയിയും ഗര്‍ഭധാരണവും

WD
കുട്ടികളില്ലാത്തത് ഇന്ന് ദമ്പതിമാരെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഏഴില്‍ ഒന്ന് എന്ന കണക്കില്‍ ദമ്പതിമാര്‍ സന്താന ഭാഗ്യത്തിനായി കാത്തിരിക്കുന്നു. ഇത്തരത്തിലുള്ളവര്‍ മാനസികമായി ദുര്‍ബ്ബലരായി പോവുന്നതും സാധാരണമാണ്.

കുട്ടികള്‍ ഉണ്ടാവാന്‍ താമസിക്കുന്നത് ഇക്കാലത്ത് മാത്രം ഉണ്ടാവുന്ന പ്രശ്നമായി ധരിക്കരുത്. പ്രാചീന കാലത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ മനുഷ്യര്‍ വിഭിന്ന മാര്‍ഗ്ഗങ്ങളിലൂടെ നേരിട്ടിരുന്നു. പുരാതന കാലത്ത് ചൈനക്കാര്‍ ഫൈംഗ്ഷൂയിയെ ആണ് സന്താന ഭാഗ്യത്തിനായി കൂട്ടുപിടിച്ചിരുന്നത്.

ഫെംഗ്ഷൂയി പ്രകാരം ഒരാള്‍ക്ക് നല്ലതും ചീത്തയുമാ‍യ ഫലങ്ങള്‍ നല്‍കുന്നത് പറക്കുന്ന നക്ഷത്ര വ്യൂഹമാണ്. ഈ നക്ഷത്ര വ്യൂഹത്തില്‍ ഒമ്പത് നക്ഷത്രങ്ങളാണ് ഉള്ളത്. നക്ഷത്ര വ്യൂഹത്തിലെ “വിശുദ്ധ നക്ഷത്രത്തിന്‍റെ“ ചലന ദിശയില്‍ ഫെംഗ്ഷൂയി വിധിപ്രകാരമുള്ള വസ്തുക്കള്‍ വച്ചാല്‍ അത് ഗര്‍ഭധാരണത്തിനെ വേഗത്തിലാക്കുമെന്നാണ് വിശ്വാസം.

വിശുദ്ധ നക്ഷത്രത്തിന്‍റെ ഗതി ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. നക്ഷത്രത്തിന്‍റെ ചല ദിശയില്‍ ചുവന്ന വസ്തുക്കള്‍ വയ്ക്കുന്നതാണ് ഉത്തമം എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചുവന്ന നൂലുകള്‍, ചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി എന്തുവേണമെങ്കിലും ഇതിനായി ഉപയോഗിക്കാം.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :