ചെന്നൈയിലേക്ക് കാഥെ പസഫിക്

ചെന്നൈ| WEBDUNIA| Last Modified ബുധന്‍, 4 ജൂണ്‍ 2008 (17:56 IST)

പ്രസിദ്ധ വിമാന കമ്പനിയായ കാഥെ പസഫിക് ഹോങ്കോങ്ങില്‍ നിന്ന് ചെന്നൈയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ നാലു സര്‍വീസുകളാണ് ഉണ്ടായിരിക്കുക.

കാഥെ പസഫിക്കിന്‍റെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ജനറല്‍ മാനേജര്‍ ടോം റൈറ്റ് അറിയിച്ചതാണിത്.

കമ്പനിയുടെ ആദ്യ ചെന്നൈ സര്‍വീസ് ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 ന് ചെന്നൈയിലെത്തി. തിരിച്ച് ഹോങ്കോംഗിലേക്കുള്ള വിമാനം ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നത് വെളുപ്പിന് 2.56 നാണെന്നും കമ്പനി അറിയിച്ചു.

കാഥെ പസഫിക്കിന്‍റെ സഹോദര സ്ഥാപനമായ ഡ്രാഗണ്‍ എയര്‍ ഹോങ്കോംഗില്‍ നിന്ന് ബാംഗ്ലൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായും റൈറ്റ് അറിയിച്ചു. ജൂലൈ മുതല്‍ ആരംഭിക്കുന്ന ഇത് പ്രതിദിന സര്‍വീസുകളുള്ളതാണ്. ഫ്ലൈറ്റുകളുടെ എണ്ണം പിന്നീട് ഉയര്‍ത്തുമെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :