ഇണയെ ആകര്‍ഷിക്കാന്‍ ഫെംഗ്ഷൂയി

WD
സ്ത്രീ പുരുഷ ബന്ധത്തിന്‍റെ ആകര്‍ഷണീയ തലമാണ് ലൈംഗികത. ഇണയെ ലൈംഗികമായി ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ദാമ്പത്യ ബന്ധം ഉലയാന്‍ കാരണമായേക്കാം. പങ്കാളിയെ ആകര്‍ഷിക്കാന്‍ ചില ഫെംഗ്ഷൂയി ക്രമീകരണങ്ങള്‍ ഫലപ്രദമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ലൈംഗിക ഉണര്‍വ് നല്‍കുന്ന ‘ചി’ പ്രസരിപ്പിക്കുന്ന ഇടമാവണം കിടപ്പു മുറി. ഇവിടെ ‘യിന്‍’ നിറങ്ങളായ പിങ്ക്, പച്ച, നീല എന്നിവയായിരിക്കും അനുയോജ്യം. കിടക്ക സുഖപ്രദമായിരിക്കണം. ഇതിനൊക്കെ ഉപരി, കിടപ്പു മുറിയില്‍ സുഖകരമായ വായു സഞ്ചാരം ഉണ്ടായിരിക്കണം. ചന്ദനം, മുല്ലപ്പൂ പോലെയുള്ള സുഗന്ധങ്ങള്‍ ലൈംഗിക ഊര്‍ജ്ജത്തെ പോഷിപ്പിക്കും.

സന്തോഷകരമായ ലൈംഗിക ജീവിതത്തിന് വ്യക്തിപരമായ ഊര്‍ജ്ജവും മികച്ച നിലയിലാവണം. ഇതിനായി നിങ്ങളുടെ ക്വാ നമ്പര്‍ കണ്ടു പിടിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായ ദിശയിലേക്ക് കിടക്കയുടെ സ്ഥാനം മാറ്റുന്നത് ഊര്‍ജ്ജ നില ഉയര്‍ത്തും.

PRATHAPA CHANDRAN|
ലൈംഗികത വിഷയമാക്കുന്ന പ്രതിമകളും ചിത്രങ്ങളും കിടപ്പു മുറിയിലെ ഊര്‍ജ്ജത്തെ അനുകൂലമാക്കും. രതി വിഷയമായ പ്രതിമകള്‍ മുറിയുടെ വടക്ക് കിഴക്ക് മൂലയില്‍ വയ്ക്കുന്നതാണ് ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :