ഫെംഗ്ഷൂയിയും ഗര്‍ഭധാരണവും

WD
ഫെംഗ്ഷൂയി കണക്കുകള്‍ പ്രകാരം വിശുദ്ധ നക്ഷത്രത്തിന്‍റെ ചലന പഥം; 2008 ല്‍ തെക്ക് കിഴക്കും 2009 ല്‍ മധ്യവും 2010 ല്‍ വടക്ക് പടിഞ്ഞാറും ആയിരിക്കും.

നക്ഷത്ര വ്യൂഹത്തിലെ മറ്റൊരു പ്രധാനിയാണ് “ഭാഗ്യ നക്ഷത്രം”. ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഈ നക്ഷത്രവും സഹായിക്കും. ഭാഗ്യ നക്ഷത്രത്തിന്‍റെ സഞ്ചാര പഥത്തിന് അനുസൃതമായും ചുവന്ന വസ്തുക്കള്‍ വയ്ക്കുന്നത് ഉത്തമമാണ്.

ഫെംഗ്ഷൂയി കണക്കുകള്‍ പറയുന്നത് അനുസരിച്ച് ഭാഗ്യ നക്ഷത്രം 2008ല്‍ കിഴക്ക് ദിക്കിലൂടെയും 2009 ല്‍ തെക്ക് കിഴക്ക് ദിക്കിലൂടെയും 2010 ല്‍ മധ്യ ഭാഗത്തുകൂടിയും ആയിരിക്കും സഞ്ചരിക്കുന്നത്.

ഗര്‍ഭം ധരിക്കാന്‍ തീരുമാനിച്ചു എങ്കില്‍ കിടപ്പ് മുറിയുടെ ഫെംഗ്ഷൂയിയിലും അതീവ ശ്രദ്ധ നല്‍കണം. ഫെംഗ്ഷൂയി നിങ്ങളുടെ ലൈംഗിക ജീവിതം ആരോഗ്യകരമാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കിടപ്പ് മുറിക്ക് ഇളം പര്‍പ്പിള്‍, പിങ്ക് , ഇളം മഞ്ഞ എന്നീ നിറങ്ങള്‍ അനുയോജ്യമാണ്. എന്നാല്‍, ചുവപ്പ്, കടും പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ വര്‍ജ്ജ്യവും.

PRATHAPA CHANDRAN|
ലൈംഗിക പ്രകോപനമുണ്ടാക്കുന്ന പിങ്ക്, ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും പങ്കാളിക്ക് ഇഷ്ടമുള്ള സുഗന്ധ ലേപനം നടത്തുന്നതും ലൈംഗിക വാഞ്ചയെ അധികരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :