ബൊക്കെയുടെ ആകൃതി പോലെ തന്നെ പൂക്കളുടെ നിറവും ഏറെ പ്രധാന്യമുള്ളതാണ്. വധുവിന്‍റെ നിറത്തിനനുസരിച്ച് രെഞ്ഞെടുക്കുന്ന പൂക്കള്‍ ബൊക്കെയുടെ മാറ്റു കൂട്ടുന്നു. അല്പം നിറം കുറഞ്ഞ വധുവിന് ഇളം നിറത്തിലുള്ള പുഷ്പങ്ങളാണ് യോജിക്കുന്നത്. വെള്ള, പിങ്കിന്‍റെ വിവിധ നിറങ്ങള്‍ എന്നിവ ഇത്തരക്കാര്‍ക്ക് ഏറെ അനുയോജ്യമാണ്.
നിറമുള്ള പെണ്‍കുട്ടികള്‍ക്ക് ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളില്‍ തീര്‍ത്ത വിവാഹബൊക്കെകള്‍ യോജിക്കും.
വില പൂക്കള്‍ക്കനുസരിച്ച്
തെരഞ്ഞെടുക്കുന്ന പൂക്കള്‍ക്കനുസരിച്ചാണ് ബൊക്കെയുടെ വില നിര്‍ണ്ണയിക്കുന്നത്. ലില്ലി, കാര്‍ണേഷന്‍ തുടങ്ങിയവയുടെ ബൊക്കെ 750/- മുതല്‍ 1500/- രൂപയ്ക്ക് വരെ ലഭ്യമാണ്. റോസാ പുഷᅲങ്ങളുടെ ബൊക്കെ 500/- രൂപ മുതല്‍ 1000/- രൂപ വരെയാണ് വില. ഓര്‍ക്കിഡ് 650/- മുതല്‍ 950 രൂപ വരെ.
ബ്രോച്ച്: അലങ്കാരത്തിനായി സാരിയില്‍ കുത്തുന്ന ശലഭമായും പൂവായും സ്വര്‍ണ്ണത്തിളക്കത്തില്‍ തീര്‍ത്തിരുന്ന ബ്രോച്ചുകള്‍ ഇന്ന് മുത്തശ്ശിമാരുടെ ആഭരണപ്പെട്ടിയിലേക്ക് ഒതുങ്ങിക്കഴിഞ്ഞു. ബൊക്കെകള്‍ക്കനുസരിച്ച് അതേ പൂവില്‍ തീര്‍ക്കുന്ന ബ്രോച്ചുകളാണ് ഇപ്പോഴത്തെ ഫാഷന്‍.
ക്രൗണ്‍: മണവാട്ടി തലയിലൊരു കൊച്ചു കിരീടമണിയുന്നുണ്ട്. ലോഹ നിര്‍മ്മിത ഈ ക്രൗണുകള്‍ ഇന്ന് ഫാഷനേയല്ല. പകരം ബൊക്കെയിലെ അതേതരം പൂക്കള്‍ കൊണ്ടുള്ള ക്രൗണുകളാണ് ഉപയോഗിക്കുന്നത്. റോസ്, കാര്‍ണേഷന്‍, ഓര്‍ക്കിഡ് തുടങ്ങിയ പൂക്കള്‍ ക്രൗണ്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നു. 50/- രുപ മുതല്‍ 100/- രൂപവരെയാണ് വില.
ഫ്ളവര്‍ ഗേള്‍സ്: വധുവിന്‍റെ ഇരുവശത്തും പൂക്കുടകളുമായി നില്‍ക്കുന്ന ഫ്ളവര്‍ ഗേള്‍സ് ആഡംബരത്തോടൊപ്പം ആകര്‍ഷക ഘടകം കൂടിയാണ്. റൗണ്ട് ബൊക്കെ, ഫ്ളവര്‍ ബാസ്ക്കറ്റുകള്‍ എന്നിവയാണ് ഇവര്‍ക്കായി ഒരുക്കുന്നത്.
ഇളം നിറത്തിലുള്ള പൂക്കളാണ് ബൊക്കെ നിര്‍മ്മിക്കാനായി തിരഞ്ഞെടുക്കുന്നത്. ജെറിബെറ, ആന്തൂറിയം, ക്രിസാന്തമം, ആസ്റ്റര്‍ തുടങ്ങിയ പൂക്കളാണ് സാധാരണയായി ഉപയോഗിക്കുന്നത്.