താരന്‍ മൂലം ദുരിതം അനുഭവിക്കുന്നുണ്ടോ?, എളുപ്പത്തില്‍ മാറ്റാനുള്ളവഴികള്‍

ശ്രീനു എസ്| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (12:01 IST)
താരന്റെ ശല്യം നേരിടാത്തവര്‍ വളരെ ചുരുക്കമെന്നേ പറയാന്‍ കഴിയു. തലയോട്ടിലെ വരള്‍ച്ചകൊണ്ടും, ആഹാരത്തിലെ പ്രശ്‌നം, ടെന്‍ഷന്‍ എന്നിവമൂലവും താരന്‍ ഉണ്ടാകാം. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒരു കപ്പുവെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേയ്ച്ചാല്‍ താരന് ശമനമുണ്ടാകും. താരന്‍ പൂര്‍ണമായും മാറുന്നതുവരെ ഇതു തുടരാവുന്നതാണ്.

കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ തേക്കുന്നതും താരന് നല്ലതാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യം ഇത് ചെയ്താല്‍ മതിയാകും. വെളുത്തുള്ളി നീര് തലയില്‍ തേച്ചാലും താരന്‍ ഇല്ലാതാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :