ഇത്തവണ സംസ്ഥാനത്ത് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 74 പേര് ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ 31 പേര്‍ക്കെതിരേ ഗൗരവമായ ക്രിമിനല്‍ കേസുകളാണുള്ളത്. പത്തൊമ്പതു സ്ഥാനാര്‍ഥികള്‍ക്കെതിരേ ഗുരുതരമായ ഒന്നില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നിലനില്ക്കുന്നു.
കണ്ണൂര്‍ മണ്ഡലത്തില്‍ എസ്ഡിപിഐയ്ക്കു വേണ്ടി മത്സരിക്കുന്ന അബ്ദുല്‍ ജബ്ബാറിനെതിരേ ഒമ്പതു കേസുകളുണ്ട്. ഈയിനത്തില്‍ രണ്ടാംസ്ഥാനത്തുള്ളത് പാലക്കാട്ടു നിന്ന് മത്സരിക്കുന്ന എംബി രാജേഷാണ്. എംബി രാജേഷിനെതിരേ അഞ്ചു കേസുകളും ദാസ് കെ വര്‍ക്കല(ആറ്റിങ്ങല്‍)യ്ക്കെതിരേ അഞ്ചു കേസുകളും നിലവിലുണ്ട്.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ 231 പുരുഷന്മാര് ജനവിധി തേടുമ്പോള്‍ 25 സ്ത്രീകള്‍ മാത്രമാണ് രംഗത്തുള്ളത്.