തന്‍റെ വോട്ട് നരേന്ദ്രമോഡിക്കെന്ന് കിരണ്‍ ബേദി

ഡല്‍ഹി| WEBDUNIA|
തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് നരേന്ദ്ര മോഡിക്കെന്ന് അണ്ണാ ഹസാരെ സംഘാഗം കിരണ്‍ ബേദി.

ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലാണ് നരേന്ദ്ര മോഡിയെയാണ് താന്‍ പിന്തുണയ്ക്കുകയെന്ന് കിരണ്‍ ബേദി വ്യക്തമാക്കിയത്.

രാജ്യപുരോഗതിക്ക് സുസ്ഥിരവും വികസനോന്മുഖവും അഴിമതിരഹിതവുമായൊരു ഭരണമാണ്. സ്വതന്ത്ര വോട്ടര്‍ എന്ന നിലയില്‍ തന്റെ വോട്ട് നരേന്ദ്ര മോദിക്കാണെന്നാണ് കിരണ്‍ ബേദി വ്യക്തമാക്കിയത്.

ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി വിജയത്തെ അനുമോദിച്ച കിരണ്‍ ബേദി, പക്ഷെ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതിനെ നേരത്തെ കിരണ്‍ ബേദി പിന്തുണച്ചിരുന്നു.

കിരണ്‍ ബേദിയെ ബി ജെ പിയിലേക്ക് ക്ഷണിക്കണെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :