ടിപി വധത്തില്‍ ഷംസീറിനും പങ്ക്?

കോഴിക്കോട്| WEBDUNIA|
PRO
PRO
വടകരയിലെ ഇടതുപക്ഷജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എഎന്‍ ഷംസീറിനും ടിപി വധത്തില്‍ പങ്കുണ്ടെന്ന് ആര്‍എംപി നേതാക്കള്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘാംഗം കിര്‍മാണി മനോജുമായി ഷംസീറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചു. 2012 ഏപ്രില്‍ 9,​10 തീയതികളിലും ടിപി കൊല്ലപ്പെട്ട മേയ് നാലിന്റെ തലേദിവസവുമാണ് ഷംസീറിനെ കിര്‍മാണി മനോജ് വിളിച്ചത്. കിര്‍മാണി മനോജ് പലതവണ ഷംസീറിനെ ഫോണില്‍ വിളിച്ചതിന്റെ രേഖകളും ആര്‍എംപി പുറത്തുവിട്ടു.

ഷംസീറിന്റെ ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്ന ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതാണ്. ഷംസീറിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.

ഇക്കാര്യം നേരത്തെ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഷംസീറിന്റെ പേരിലല്ല ഈ ഫോണ്‍ എന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചിട്ടില്ലായിരിക്കാം എന്നാണ് കരുതുന്നതെന്ന് രമ പറഞ്ഞു. ഒരു സ്ത്രീയുടെ പേരിലാണ് ഷംസീര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡ് എടുത്തിട്ടുള്ളത്. ഷംസീറിന്റെ ബന്ധുവാണ് ഈ സ്ത്രീയെന്നും രമ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :