പെരുമാറ്റചട്ടം നിലവില്‍ വന്നു; ഏപ്രില്‍ ഏഴ് മുതല്‍ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നു. ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12വരെ ഒമ്പത് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.മെയ് പതിനാറിനാണ് വോട്ടെണ്ണല്‍.

വിജ്ഞാന്‍ സഭയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്താണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഏപ്രില്‍ പത്തിന് മൂന്നാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.

സ്ഥാനാര്‍ഥികളെ ആരെയും താല്‍പ്പര്യമില്ലെന്ന് അറിയിക്കാനുള്ള ‘നോട്ട‘ ബട്ടണ്‍ നിലവില്‍ വരുന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്.മാര്‍ച്ച് 9ന് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ എല്ലാ ബൂത്തുകളിലും അവസരം ലഭിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വിട്ടുപോയവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അപേക്ഷ നല്‍കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :