മന്‍‌മോഹനും കൂട്ടരും ചുമതലയേറ്റു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 25 മെയ് 2009 (19:05 IST)
രാജ്യത്തിന്‍റെ പതിനെട്ടാമത് പ്രധാനമന്ത്രിയായി ഡോ.മന്‍‌മോഹന്‍ സിംഗ് തിങ്കളാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. ധനമന്ത്രി പ്രണാബ് മുഖര്‍ജി, വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ, ആഭ്യന്തരമന്ത്രി പി ചിദംബരം തുടങ്ങിയവരും തിങ്കളാഴ്ചയാണ് ഔദ്യോഗിക കൃത്യ നിര്‍വഹണം ആരംഭിച്ചത്.

പ്രണാബ് മുഖര്‍ജി രണ്ടാം തവണയാണ് കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രാലയത്തിന്‍റെ വഹിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ദിരാഗാന്ധി മന്ത്രിസഭയിലും പ്രണാബ് ധനമന്ത്രിയായിരുന്നു. 2009-10 ബഡ്ജറ്റ് അവതരിപ്പിക്കുകയായിരിക്കും പ്രണാബിന്‍റെ തുടക്കത്തിലുള്ള പ്രധാന ചുമതല.

ചിദംബരത്തിനാവട്ടെ കഴിഞ്ഞ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രാലയത്തിന്‍റെ ചുമതലയായിരുന്നു. മുംബൈ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ശിവരാജ് പാട്ടീല്‍ രാജിവച്ച ഒഴിവില്‍ ചിദംബരം ആഭ്യന്തരമന്ത്രിയാവുകയായിരുന്നു.

കൃഷിമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാറും ഇന്നാണ് ചുമതലയേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :