ഗോര്‍ഡന്‍ ബ്രൌണ്‍ അഫ്ഗാനില്‍

കാബൂള്‍| WEBDUNIA| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2009 (19:06 IST)
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ അഫ്ഗാനിസ്ഥാനിലെത്തി. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുമായി ബ്രൌണ്‍ കൂടിക്കാഴ്ച നടത്തും. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജില്ലകളിലെ തീവ്രവാദം നേരിടുന്നതിന് ബ്രിട്ടന്‍ തയ്യാറാക്കിയ നയം സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക.

കഴിഞ്ഞ ബുധനാഴ്ചയാണ് നയം ഔദ്യോഗികമായി പുറത്തുവിട്ടത്. ഹെല്‍മന്തിലെ ബ്രിട്ടീഷ് സേനയുടെ ക്യാം‌പ് ബ്രൌണ്‍ സന്ദര്‍ശിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്‍ ഗഡിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

അമേരിക്ക അഫ്ഗാന്‍-പാക് നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രിട്ടനും നയം പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്, വിദേശകാര്യ മന്ത്രാലയ വക്താവ് റോബര്‍ട്ട് ഗേറ്റ്സ് എന്നിവര്‍ അഫ്ഗാനില്‍ സന്ദര്‍ശനം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :