അഭിമാനമായി വോട്ടിങ്‌ മഷിയുടെ ചരിത്രം

WEBDUNIA|
PTI
തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാനായി ഉപയോഗിക്കുന്ന വോട്ടിങ്‌ മഷി നമ്മുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലെ അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ്‌. വോട്ടറുടെ ഇടത്തേക്കൈയ്യിലെ ചൂണ്ടുവിരലില്‍ ഇടുന്ന ഈ മഷി വെറും മഷിയല്ല. ഒരുതവണയിട്ടു കഴിഞ്ഞാല്‍ ഏതാനും മാസത്തേക്ക്‌ ഇത്‌ വിരലില്‍ തന്നെയുണ്ടാകും.

കര്‍ണാടക ആസ്ഥാനമായ മൈസൂര്‍ പെയിന്റ്സ്‌ ആന്റ്‌ വാര്‍ണിഷ്‌ ലിമിറ്റഡ്‌ എന്ന പൊതുമേഖല സ്ഥാപനമാണ്‌ ഇതിന്റെ ഉപജ്ഞാതാക്കള്‍. 1962 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ്‌ കമ്മിഷനായി മഷി വിതരണം ചെയ്യുന്നത്‌ ഈ കമ്പനിയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ റിസര്‍ച്ച്‌ ഡവലപ്മെന്റ്‌ സെന്റര്‍ ന്യൂഡല്‍ഹി എന്നിവയുടെ സഹകരണത്തോടെയാണ്‌ മഷിയുടെ ഉല്‍പ്പാദനം.

1976 മുതല്‍ തുര്‍ക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, നേപ്പാള്‍, ഘാന തുടങ്ങി 28 വിദേശരാജ്യങ്ങളാണ്‌ കമ്പനിയില്‍ നിന്ന്‌ വോട്ടിങ്‌ മഷി വാങ്ങുന്നത്‌. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ 10 എംഎല്‍ അളവിലുള്ള രണ്ടുകോടി കുപ്പികളാണ്‌ കമ്പനി വിതരണം ചെയ്തത്‌.

ഇടത്തേ ചൂണ്ടുവിരലിന്റെ മുകളില്‍ നിന്നു താഴെ വരെയായി മഷി ഇടുന്ന സമ്പ്രദായം 2006 മുതലാണ്‌ തുടങ്ങിയത്‌. നേരത്തെ ഇത്‌ നഖത്തിന്റെയും തൊലിയുടെയും സംഗമസ്ഥാനത്തായിരുന്നു ഇട്ടിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :