അപർണ|
Last Modified ചൊവ്വ, 11 ഡിസംബര്‍ 2018 (09:29 IST)
5 സംസ്ഥാനങ്ങളിലും കോൺഗ്രസ് തരംഗം ആഞ്ഞടിക്കുമെന്ന് രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മധ്യപ്രദേശിൽ 102 സീറ്റുകളിൽ വൻ ലീഡാണ് കോൺഗ്രസ് കാഴ്ച വെയ്ക്കുന്നത്. 96 സീറ്റുകളിൽ ലീഡുമായി ബിജെപിയും തൊട്ടുപിന്നാലെയുണ്ട്.
രാജസ്ഥാന്റെ അവസ്ഥയും മറിച്ചല്ല. 73 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 87 സീറ്റുകളിലെ ലീഡുമായി കോൺഗ്രസ് ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഢിൽ 50 സീറ്റുകളിൽ കോൺഗ്രസ് മുന്നേറ്റം നടത്തുന്നു. തെലങ്കാനയിൽ പക്ഷേ നേരെ മറിച്ചാണ് കാണുന്നത്. ജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു തെലങ്കാനയിലെ കോൺഗ്രസ്.
പക്ഷേ, ടി ആർ എസ് 55 സീറ്റുകളിലെ ലീഡുമായി ബഹുദൂരം മുന്നിലാണ്. 32 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് സംഖ്യത്തിന്റെ ലീഡ്. മിസോറാമിൽ ഇത്തവണയും കോൺഗ്രസ് ഭരണം തന്നെയാകുമെന്നാണ് സൂചന. 132 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുന്നുണ്ട്.
‘രാജ്യത്തിന്റെ കാവൽക്കാരനാണെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി കാവൽക്കാരെ മുഴുവൻ നാണം കെടുത്തി. കാവൽക്കാരനെന്നാൽ ‘കള്ളൻ’ എന്നാണ് എല്ലാവരും പറയുന്നത്‘- എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.