വിധി കാത്ത് അഞ്ച് സംസ്ഥാനങ്ങൾ, വോട്ടെണ്ണൽ ആരംഭിച്ചു; ക്ലൈമാക്സിൽ ജയം ആർക്കൊപ്പം?

അപർണ| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (08:17 IST)
രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഉറ്റുനോക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. വോട്ടെണ്ണൽ തുടങ്ങി. എട്ടേകാലോടെ ആദ്യഫല സൂചനകൾ പുറത്തുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആണ് ആരംഭിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള മത്സരമെന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. കോൺഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് അഗ്നിപരീക്ഷയുമാണ്. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍.

മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം. ബിജെപി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ ഒന്നും തന്നെ കോൺഗ്രസിന് പോരാതെ വരും. പുതിയ തന്ത്രങ്ങൾ പയറ്റേണ്ടതായി വരും. തിരിച്ചായാൽ മോദിക്കും അമിത് ഷായ്ക്കും അത് വൻ ഇരുട്ടടി തന്നെയാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :