ദീപാവലി സ്‌പെഷ്യൽ അവൽ വിളയിച്ചത്

ദീപാവലി സ്‌പെഷ്യൽ അവൽ വിളയിച്ചത്

Rijisha M.| Last Modified ശനി, 27 ഒക്‌ടോബര്‍ 2018 (15:15 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് അവൽ വിളയിച്ചത്​.

അവൽ വിളയിച്ചത് എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം...

ചേരുവകൾ:

അവൽ - അര കിലോഗ്രാം
ശർക്കര - അര കിലോഗ്രാം
തേങ്ങ - ഒന്ന്
പൊട്ടുകടല - 50 ഗ്രാം
ചെറുപയർ പരിപ്പ് - 50 ഗ്രാം
എള്ള് - 10 ഗ്രാം
ഏലക്കാപൊടി - ആവശ്യത്തിന്
നെയ്യ് - ഒരു സ്​പൂൺ

തയാറാക്കുന്നവിധം:

അവൽ തേങ്ങ തിരുമ്മിയതും ചേർത്ത് നന്നായി വിരവി വെക്കുക. ശർക്കര പാനിയാക്കി അരിച്ചെടുക്കുക. ചെറുപയർ പരിപ്പ് അര മണിക്കൂർ കുതിർത്ത് നെയ്യിൽ വറുത്തു കോരുക. എള്ള് കഴുകി വൃത്തിയാക്കി നെയ്യിൽ വറുത്തു കോരുക. ശർക്കരപാനി അടുപ്പിൽവെച്ച് രണ്ട് നൂൽ പരുവമാകുമ്പോൾ അവൽ വിരവിയതും പൊട്ടുകടല, ചെറുപയർ പരിപ്പ് വറുത്തത്, എള്ള് എന്നിവ ചേർത്ത് നന്നായി ഇളക്കി വാങ്ങിവെക്കുക. ആവശ്യത്തിന് ഏലക്കാപൊടിയും ചേർത്ത് അവൽ വിളയിച്ചത് ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :