കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശി; ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്

ഇന്ന് ദീപാവലി

deepavali, sreeraman, sreekrishnan, festival ദീപാവലി, ശ്രീരമന്‍, ശ്രീകൃഷ്ണന്, ഉത്സവം
സജിത്ത്| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (09:16 IST)
ഇന്നു നാം ദീപാവലി ആഘോഷിക്കുന്നു. കറുത്തവാവിന്‌ തലേനാള്‍, അതായത് കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി ആഘോഷിക്കുന്നത്.
ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അര്‍ഥം. രാമായണ, ഭാഗവതം എന്നീ പുരാണ കഥകളിലേക്കാണ് ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്.

രാവണനെ വധിച്ച ശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍ ലങ്കയില്‍ തങ്ങുകയും രാവണന്റെ അനുജന്‍ വിഭീഷണനെ രാജാവായി വാഴിക്കുകയും ചെയ്തു. അതിനുശേഷം പരിവാരസമേതം പുറപ്പെട്ട ശ്രീരാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തിയത്. പതിനാലു വര്‍ഷത്തിനു ശേഷം രാമന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിച്ചിരുന്നു. പുഷ്‌പകവിമാനത്തില്‍ വന്നിറങ്ങിയ ശ്രീരാമനെ രാജവീഥികളില്‍ ഇരുവശത്തുമായി ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിച്ചത്. ഈ സ്വീകരണത്തിന്റെ സ്‌മരണയാണ്‌ ദീപാവലിയെന്നു പറയപ്പെടുന്നു.

നരകാസുരവധത്തിനുശേഷം ദ്വാരകയില്‍ തിരികെയെത്തിയ ശ്രീകൃഷ്‌ണന്‍ അവിടുത്തെ ജനത നല്‍കിയ സ്വീകരണമാണ് ദീപാവലിയെന്നും ചില ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതിഗംഭീരമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമൊക്കെയാണ് ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയപ്പെട്ടവരുടെ വിരഹം സഹിച്ചിച്ച് കഴിഞ്ഞിരുന്നവര്‍ ആനന്ദപൂര്‍വ്വം അവരുടെ പുന:സമാഗമം ആഘോഷിക്കുന്ന ഉത്സവം കൂടിയാണ് ദീപാവലി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :