ദീപാവലി ഓഫറുകള്‍ നല്‍കുന്നതില്‍ മത്സരിച്ച് ആമസോണും ഫ്ലിപ്‌കാര്‍ട്ടും സ്നാപ്‌ഡീലും !

ദീപാവലി ഓഫറുകള്‍ അവസാനിക്കാന്‍ ഇനി മണിക്കൂ‍റുകള്‍ മാത്രം.

deepavali, amazone, flipkart, snapdeal ദീപാവലി, ആമസോണ്‍, ഫ്ലിപ്‌കാര്‍ട്ട്, സ്നാപ്‌ഡീല്‍
സജിത്ത്| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2016 (10:39 IST)
ദീപാവലി ഓഫറുകള്‍ അവസാനിക്കാന്‍ ഇനി മണിക്കൂ‍റുകള്‍ മാത്രം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഓഫറുകള്‍ നല്‍കുന്നതിനായുള്ള മത്സരത്തിന്റെ അവസാനഘട്ടത്തിലാണ് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും സ്‌നാപ് ഡീലും. 22,999 രൂപ വിലയുള്ള ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ലീകോയുടെ ലീ മാക്‌സ് 2 വിന്റെ 32 ജിബി 17,999 രൂപയ്ക്കാണ് സ്‌നാപ്ഡീല്‍ വഴി ലഭ്യമാകുന്നത്.

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നീ മോഡലുകള്‍ക്ക് പുത്തന്‍ ഓഫറുകള്‍ നല്‍കിയാണ് ഫ്ലിപ്പ്കാര്‍ട്ട് രംഗത്തെത്തിയിരിക്കുന്നത്. 60000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഈ ഫോണുകള്‍ക്ക് സിറ്റിബാങ്ക് ക്രഡിറ്റ് കാര്‍ഡ് വഴി ഏകദേശം 7000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ഫ്ലിപ്പ്കാര്‍ട്ട് നല്‍കുന്നത്. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് പ്രോ 4 മോഡല്‍ 48,890 രൂപയ്ക്കും ലഭ്യമാകും. ഇതിന് പുറമെ 15000 രൂപയോളം വരുന്ന ഗിഫ്റ്റ്കാര്‍ഡുകളുമാണ് ആമസോണ്‍ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :